isis

കാബുൾ: അഫ്ഗാൻ സൈന്യത്തിന് മുന്നിൽ 900 ഐസിസ് ഭീകരർ കീഴടങ്ങി. അഫ്ഗാനിസ്ഥാനിലെ നാൻഗർഹർ പ്രവിശ്യയിലാണ് 900ത്തോളം ഐസിസ് തീവ്രവാദികളും അവരുടെ കുടുംബാംഗങ്ങളും കീഴടങ്ങിയത്. കീഴടങ്ങിയവരിൽ 10 ഇന്ത്യാക്കാർ ഉൾപ്പെട്ടതായും അതിൽ കൂടുതലും മലയാളികളാണെന്നും റിപ്പോർട്ടുകളുണ്ട്. നവംബർ 12നാണ് അഫ്ഗാൻ സേന നാൻഗർഹർ പ്രവിശ്യയിൽ ആക്രമണം തുടങ്ങിയത്. വ്യോമാക്രമണത്തിൽ ചിലർ കൊല്ലപ്പെട്ടെങ്കിലും നാൻഗർഹറിൽ ഇനിയും ഇന്ത്യക്കാരായ ഐസിസ് ഭീകകരുണ്ടെന്നാണ് അഫ്ഗാൻ സുരക്ഷാ സേന പറയുന്നത്.

അഫ്ഗാൻ സേനയുടെ ആക്രമണത്തിന്റെ ആദ്യഘട്ടത്തിൽ 93 ഐസിസ് തീവ്രവാദികൾ കീഴടങ്ങിയിരുന്നു ഇവരിൽ 12 പാക്കിസ്ഥാനികളാണ്. കീഴടങ്ങിയ ഇന്ത്യക്കാരായ 10 പേരിൽ ഭൂരിഭാഗം പേരും മലയാളികളായ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന സംഘമാണ്. ഇവരെ കാബൂളിലെത്തിച്ചെന്നും റിപ്പോർട്ടുണ്ട്.