കടൽ വിഭവങ്ങളിൽ ഗുണമേന്മയുള്ള ഇനമാണ് ഞണ്ട്. സിങ്കിന്റെ അംശം ധാരാളമുള്ളതിനാൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും. ഇതിൽ അടങ്ങിയിട്ടുള്ള ഫോസ്ഫറസ് എല്ലിന്റെയും പല്ലിന്റെയും ആരോഗ്യം ഉറപ്പാക്കും. ഞണ്ട് കഴിക്കുന്നതിലൂടെ രക്തചംക്രമണം സുഗമമാക്കാം . ഇതിലുള്ള ഒമേഗ 3 ഫാറ്റി ആസിഡ് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. സെലനിയം ധാരാളമുള്ളതിനാൽ കോശങ്ങളുടെ നാശത്തെ തടയും. ഇതിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ബി 2 അഥവാ റൈബോഫ്ലാവിൻ ചർമ്മം, കണ്ണ്,നാഡീവ്യവസ്ഥ എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്തും.
കാൽസ്യം , ഇരുമ്പ് , കൊഴുപ്പ് , പ്രോട്ടീൻ , വിറ്റാമിൻ എ, വിറ്റാമിൻ സി - 9.78 എന്നീ പോഷക ഘടകങ്ങൾ ഞണ്ടിന്റെ മാംസത്തിൽ അടങ്ങിയിട്ടുണ്ട്. ബുദ്ധിവികാസത്തിനും ആരോഗ്യത്തിനും മികച്ചതായതിനാൽ കുട്ടികളുടെ ഭക്ഷണത്തിൽ ഞണ്ട് ഉൾപ്പെടുത്തുക. കായികാദ്ധ്വാനത്തിൽ ഏർപ്പെടുന്നവരും കഠിന വ്യായാമം ചെയ്യുന്നവർക്കും മികച്ച ഭക്ഷണമാണ് ഞണ്ട്.