മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
യാഥാർത്ഥ്യങ്ങളോടു പൊരുത്തപ്പെടും. ആത്മസംതൃപ്തി ഉണ്ടാകും. പലവിധ ആവശ്യങ്ങൾ നിറവേറ്റും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
സാമ്പത്തിക പ്രതിസന്ധി തരണംചെയ്യും. ഭൂമികച്ചവടത്തിൽ ധാരണയാകും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ആഹ്ളാദ അന്തരീക്ഷം സംജാതമാകും. അഭിലാഷങ്ങൾ സഫലമാകും.സങ്കുചിത മനോഭാവങ്ങൾ ഉപേക്ഷിക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
പുതിയ സ്നേഹബന്ധം ഉടലെടുക്കും. വിശാല ചിന്തയോടുകൂടിയ സമീപനം. ആഗ്രഹസാഫല്യം.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
പ്രവർത്തന പുരോഗതി. സാമ്പത്തിക നേട്ടം. ദുശ്ശീലങ്ങൾ ഉപേക്ഷിക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ശുഭകർമ്മങ്ങൾക്ക് സഹകരിക്കും. പരിശീലനങ്ങളിൽ പങ്കെടുക്കും. അന്യദേശയാത്ര.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
പ്രതിസന്ധി തരണംചെയ്യും. ആത്മവിശ്വാസത്തോടെ പ്രവർത്തിക്കും.ബന്ധുക്കൾ വിരുന്നുവരും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
നയതന്ത്രങ്ങൾ ആവിഷ്കരിക്കും. ആത്മസംതൃപ്തി തോന്നും. ദൗത്യങ്ങൾ ലക്ഷ്യപ്രാപ്തിനേടും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
വരവുംചെലവും തുല്യമായിരിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. വീഴ്ചകളുണ്ടാവാതെ സൂക്ഷിക്കണം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
ആവശ്യങ്ങൾ നിറവേറ്റും. ആശ്രാന്ത പരിശ്രമം വേണ്ടിവരും. സേവന മനഃസ്ഥിതിയുണ്ടാകും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
അവസരങ്ങൾ പ്രയോജനപ്പെടുത്തും. സൽകീർത്തി ഉണ്ടാകും. ആഗ്രഹങ്ങൾ സാധിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി)
പുതിയ കർമ്മപദ്ധതികൾ. അനുകൂലസാഹചര്യം. മഹദ് വ്യക്തികളുടെ അനുഗ്രഹമുണ്ടാകും.