sreejith-

തിരുവനന്തപുരം: ശബരിമല ദർശനവുമായി ബന്ധപ്പെട്ട് കൊച്ചിയിൽ എത്തിയ ബിന്ദു അമ്മിണിക്ക് നേരെയുണ്ടായ മുളക് സ്‌പ്രേ ആക്രമണത്തിൽ പ്രതികരണവുമായി അഡ്വ. ശ്രീജിത്ത് പെരുമന രംഗത്ത്. മാവോയിസ്റ്റുകളെ വെടിവെച്ചു കൊല്ലാൻ കാണിച്ചതിന്റെ ഒരംശമെങ്കിലും ശുഷ്‌കാന്തി കൺമുൻപിൽ വച്ച് തീവ്രവാദികൾ ഒരു സ്ത്രീയെ ആക്രമിക്കുമ്പോൾ കാണിക്കണമായിരുന്നില്ലെടോ പൊലീസെയെന്ന് ശ്രീജിത്ത് പെരുമന ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീജിത്തിന്റെ പ്രതികരണം.

കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിനു മുന്നിൽ വച്ച് ബിന്ദുവിനെ ഓടിച്ചിട്ടു സ്പ്രേ ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കാവിമുണ്ടും വെള്ള ഷർട്ടും ധരിച്ചയാളാണ് ആക്രമണം നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബിന്ദു തനിക്കുനേരെ ആക്രമണം നടത്തിയ ഒരാളുടെ മുഖത്തടിച്ചതായും ആരോപണമുണ്ട്. കാറിൽ നിന്നു ഫയൽ എടുക്കാൻ കമ്മിഷണറുടെ ഓഫീസിൽ നിന്നു പുറത്തിറങ്ങിയ ബിന്ദു അമ്മിണിക്കു നേരെ മുളകു സ്‌പ്രേ ചെയ്യുകയായിരുന്നു. തുടർന്ന് ബിന്ദു അമ്മിണിയെ ജനറൽ ആശുപത്രിയിലേക്കു മാറ്റിയിരുന്നു.

ശ്രീജിത്ത് പെരുമനയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം