ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഭരണഘടന എഴുപതിന്റെ നിറവിൽ. 1949 നവംബർ 26നാണ് ഭരണഘടന നിർമാണസഭ അംഗീകരിച്ചത്. ഇതിന്റെ സ്മരണാർത്ഥം എല്ലാ വർഷവും നവംബർ 26 ഇന്ത്യയിൽ ഭരണഘടനാ ദിനമായി ആചരിക്കുന്നു. ആമുഖവും 395 വകുപ്പുകളും എട്ട് ആർട്ടിക്കിളുമാണ് ഭരണഘടനയിൽ ഉണ്ടായിരുന്നത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പുണ്ടായിരുന്ന ഇടക്കാല ഗവൺമെന്റിന്റെ കാലത്താണ് ഭരണഘടനയുണ്ടാക്കാനുള്ള പ്രവർത്തനങ്ങളുടെ ഔദ്യോഗിക തുടക്കം. ആമുഖം, നിർദ്ദേശക തത്വങ്ങൾ, ഭരണം, പാർലമെന്റ്, റിട്ടുകൾ, ലിസ്റ്റുകൾ, മൗലികാവകാശങ്ങൾ എന്നിവയാണ് ഭരണഘടനയുടെ പ്രധാന ഉള്ളടക്കം.
നമ്മുടെ ഭരണഘടന
ഇന്ത്യൻ ഭരണഘടനയുടെ ശില്പി അംബേദ്കറാണ്.
ഇന്ത്യൻ ഭരണഘടന പൂർത്തിയാക്കാൻ രണ്ടു വർഷവും പതിനൊന്നു മാസവും പതിനെട്ട് ദിവസവും വേണ്ടിവന്നു.
1946 ഡിസംബർ 6ന് ഭരണഘടനാ നിർമാണസഭ നിലവിൽ വന്നു.
1946 ഡിസംബർ 9ന് പാർലമെന്റ് സെൻട്രൽ ഹാളിലാണ് ആദ്യ ഭരണഘടനാ യോഗം.
ഡോ. രാജേന്ദ്രപ്രസാദായിരുന്നു അദ്ധ്യക്ഷൻ.
ഡിസംബർ 13ന് ജവഹർലാൽ നെഹ്റു അവതരിപ്പിച്ച ലക്ഷ്യപ്രമേയം 22ന് യോഗം അംഗീകരിച്ചു.
1947 ആഗസ്റ്റ് 29ന് നിയമമന്ത്രിയായിരുന്ന ഡോ. ബി.ആർ. അംബേദ്കർ അദ്ധ്യക്ഷനായി ഇന്ത്യൻ ഭരണഘടനയുടെ കരട് നിർമാണ സമിതി (ഡ്രാഫ്ടിംഗ് കമ്മിറ്റി) നിലവിൽ വന്നു.
ഭരണഘടനയുടെ ആദ്യപകർപ്പ് 1948 ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ചു.
നിയമനിർമാണ സഭയെന്ന നിലയ്ക്കുള്ള കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി ആദ്യമായി നവംബർ 17 ന് ചേർന്നു.
1950 ജനുവരി ജനുവരി 26ന് ഭരണഘടന നിലവിൽ വന്നു. (ഇതിന്റെ ഓർമയ്ക്കായാണ് റിപ്പബ്ലിക് ദിനം ആചരിക്കുന്നത്).
1976 ൽ സോഷ്യലിസം, മതനിരപേക്ഷത, അഖണ്ഡത എന്നിവ കൂട്ടിച്ചേർത്ത് ഒറ്റത്തവണ മാത്രമേ ഭരണഘടന ഭേദഗതി ചെയ്തിട്ടുള്ളൂ.