ss

തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിൽ മര​ണ​മ​ട​യുന്ന മല​യാ​ളി​ക​ളുടെ ഭൗതിക ശരീരം സാമ്പത്തിക ചെലവില്ലാതെ നാട്ടി​ലെ​ത്തി​ക്കു​ന്നതിനുള്ള പദ്ധതിയായ നോർക്ക അസിസ്റ്റന്റ് ബോഡി റിപ്പാട്രിയേഷന്റെ നടത്തിപ്പിന് നോർക്ക റൂട്ട്സും എയർ ഇന്ത്യ കാർഗോയുമായി ധാരണാപത്രം ഒപ്പു വച്ചു.
വിമാ​ന​ത്താ​വ​ള​ങ്ങ​ളിൽ എത്തി​ക്കുന്ന ഭൗതിക ശരീരം നോർക്ക റൂട്ട്സിന്റെ നില​വി​ലുള്ള എമർജൻസി ആംബു​ല​ൻസ് സർവീസ് മുഖേന വീടുക​ളിൽ സൗജ​ന്യ​മായി എത്തിക്കും. ബന്ധു​ക്കളുടെ അപേക്ഷ അനുസരിച്ചാണ് സഹായം ലഭിക്കുന്നത്. വിശ​ദ​വി​വ​ര​ങ്ങൾ www.norkaroots.org ൽ ലഭിക്കുമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.