തിരുവനന്തപുരം:ഇന്ത്യയിലെ ആദ്യ മിസ്റ്റർ യൂണിവേഴ്സ് ചിത്തരേശ് നടേശൻ ഇന്ന് തലസ്ഥാനത്തെത്തും. കൊറിയയിൽ നടന്ന ബോഡി ബിൽഡിംഗ് ആൻഡ് ഫിസിക് സ്‌പോർട്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മിസ്റ്റർ യൂണിവേഴ്സ് പട്ടം നേടിയ എറണാകുളം വടുതല സ്വദേശിയാണ് ചിത്തരേശ് നടേശൻ. യുവജനക്ഷേമബോർഡ് നൽകുന്ന സ്വീകരണത്തിൽ പങ്കെടുക്കാനാണ് ചിത്തരേശ് എത്തുന്നത്. രാവിലെ 11ന് തൈക്കാട് ഗവൺമെന്റ് ആർട്സ് കോളേജിൽ നടക്കുന്ന സ്വീകരണ സമ്മേളനം മന്ത്രി കടകംപള്ളി സരേന്ദ്രൻ ഉദ്ഘാടനം ചെയ്യുമെന്ന് യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി. ബിജു അറിയിച്ചു. 25 വയസിൽ താഴെയുള്ള യുവതികൾക്കായി യുവജനക്ഷേമ ബോർഡ് ഡിസംബർ ഒൻപത് മുതൽ 19 വരെ നടത്തുന്ന കളരി പരിശീലന ക്യാമ്പിന്റെ ഓൺലൈൻ രജിസ്‌ട്രേഷനും ഉദ്ഘാടനം ചെയ്യും.