ഉദ്ഘാടനം മമ്മൂട്ടി നിർവഹിക്കും
ബുധനാഴ്ച വൈകിട്ട് 7.30 മുതൽ ടിക്കറ്റുകൾ ഓൺലൈൻ വഴി ബുക്ക് ചെയ്യാം
തിരുവനന്തപുരം:കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഡിസംബർ എട്ടിന് നടക്കുന്ന ഇന്ത്യ വെസ്റ്റിൻഡീസ് ട്വന്റി-20 ക്രിക്കറ്റ് മത്സരത്തിന്റെ ഓൺലൈൻ ടിക്കറ്റ് വിൽപ്പന ഇന്നാരംഭിക്കും. തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ നടൻ മമ്മൂട്ടി ഓൺലൈൻ ടിക്കറ്റ് വിൽപ്പന ഉദ്ഘാടനം ചെയ്യും. എം.എൽ.എ വികെ പ്രശാന്ത്, ബി.സി.സി.ഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോർജ്, കെ.സി.എ സെക്രട്ടറി ശ്രീജിത്ത് വി. നായർ, ട്വന്റി-20 ജനറൽ കൺവീനർ സജൻ കെ. വർഗീസ് തുടങ്ങിയവർ പങ്കെടുക്കും. ഇന്ന് വൈകിട്ട് ഏഴു മണിക്കു നടക്കുന്ന ഉദ്ഘാടനത്തിന് ശേഷം മാത്രമെ ടിക്കറ്റുകൾ ഓൺലൈനിൽ ലഭ്യമാകു. ടിക്കറ്റ് ബുക്കിങ്ങിനായുള്ള ലിങ്ക് കെ.സി.എ വെബ്സൈറ്റിൽ ലഭിക്കും. കെ.സി.എയുടെ ടിക്കറ്റിങ് പാർട്ണർ പേടിഎം ആണ്.
ടിക്കറ്രെടുക്കാൻ
പേടിഎം ആപ്പ്, പേടിഎം ഇൻസൈഡർ, പേടിഎംവെബ്സൈറ്റ് (www.insider.in, paytm.com, keralacricketassociation.com)എന്നിവ വഴി ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാം.
ടിക്കറ്റ് നിരക്ക്
അപ്പർ ടയർ - 1000 രൂപ,
ലോവർ ടയർ- 2000 രൂപ
സ്പെഷ്യൽ ചെയർ-3000 രൂപ
എക്സിക്യൂട്ടീവ് പവലിയനിൽ (ഭക്ഷണമുൾപ്പടെ) - 5000 രൂപ
(ജി.എസ്.ടിയും കേരള പ്രളയസെസും ഉൾപ്പടെയാണ് ഈ തുക).
വിദ്യാർത്ഥികൾക്ക്
വിദ്യാർഥികൾക്കായി 500 രൂപ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാകും. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ
സ്റ്റുഡന്റ് ഐ.ഡി കാർഡ് നൽകുകയും ഇതേ ഐ.ഡി സ്റ്റേഡിയത്തിലെ പ്രവേശന കവാടത്തിൽ പരിശോധനയ്ക്ക് വിധേയമാക്കുകയും വേണം.
എത്ര ടിക്കറ്ര്
ഒരാൾക്ക് ഒരു ഇ-മെയിൽ ഐഡിയിൽ നിന്നും ഒരു മൊബൈൽ നമ്പറിൽ നിന്നും
ആറ് ടിക്കറ്റുകൾ വരെ ബുക്ക് ചെയ്യാം.
കളികാണാൻ വരുമ്പോൾ
രാത്രി ഏഴിന് തുടങ്ങുന്ന മത്സരത്തിനായി വൈകിട്ട് നാല് മുതൽ കാണികൾക്ക് പ്രവേശിക്കാം.
സ്റ്റേഡിയത്തിൽ പ്രവേശിക്കുന്നതിനായി ഏതെങ്കിലും ഫോട്ടോ പതിച്ച ഐ.ഡികാർഡും പരിശോധനയ്ക്ക് വിധേയമാക്കണം.
ടിക്കറ്റിന്റെ മറുവശത്ത് സ്റ്റേഡിയത്തിൽ അനുവദനീയവും നിരോധിതവുമായ കാര്യങ്ങൾ പ്രിന്റ് ചെയ്തിട്ടുണ്ട്. സ്റ്റേഡിയത്തിലേക്ക് കുപ്പിവെള്ളവും ശീതള പാനീയങ്ങളും പുറത്തുനിന്നും കൊണ്ടുവരാൻ അനുവദിക്കുന്നതല്ല.