snake-bite

തൃശൂർ: ചാലക്കുടിയിലെ കാർമൽ സ്‌കൂൾ വളപ്പിൽ നിന്ന് വിദ്യാർത്ഥിക്ക് പാമ്പു കടിയേറ്റു. കുട്ടിയെ ആങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാലക്കുടി ഹൗസിംഗ് ബോർഡ് കോളനിയിൽ കണ്ണനായ്ക്കൽ ജെറോൾഡിനാണ് (9) പാമ്പ് കടിയേറ്റത്. വിഷബാധയുണ്ടോയെന്ന് അറിയാൻ രക്ത പരിശോധന നടത്തുകയാണ്. വൈകിട്ടു മൂന്നേകാലിനാണ് സംഭവം. കുട്ടിയുടെ അവസ്ഥ ഗുരുതരമല്ലെന്നു പ്രാഥമിക വിവരം. തൃശൂർ ജില്ലയിലെ തന്നെ ഒളരി സ്‌കൂളിൽനിന്നും പാമ്പിനെ പിടികൂടി. പുസ്തകങ്ങൾ സൂക്ഷിച്ചിരിക്കുന്ന മുറിയിൽനിന്നാണു പാമ്പിനെ കണ്ടെത്തിയത്. സുൽത്താൻ ബത്തേരിയിൽ സ്‌കൂൾ വിദ്യാർഥി ഷഹ്‌ല ഷിറിൻ പാമ്പു കടിയേറ്റു മരിച്ച് ദിവസങ്ങൾക്കകമാണ് ചാലക്കുടിയിലും സ്‌കൂളിൽ വച്ച് വിദ്യാർഥിക്കു പാമ്പുകടിയേൽക്കുന്നത്.