തിരുവനന്തപുരം: കേരള ലളി​ത​കലാ അക്കാ​ഡമിയുടെ ഫെലോ​ഷിപ്പും 48-​ാമത് സംസ്ഥാന പുര​സ്‌കാര സമർപ്പണവും ഇന്ന് വൈകിട്ട് 3.30ന് കിളി​മാ​നൂർ രാജാ രവി​വർമ്മ സ്മാരക നില​യ​ത്തിൽ നട​ക്കും. മന്ത്രി എ.​കെ.ബാലൻ ചടങ്ങിന്റെ ഉദ്ഘാടനവും പുരസ്കാര സമർപ്പണവും നിർവഹിക്കും. ബി.സത്യൻ എം.​എൽ.​എ അദ്ധ്യ​ക്ഷത വഹിക്കും. ചലച്ചിത്ര സംവി​ധാ​യ​കൻ അടൂർ ഗോപാ​ല​കൃ​ഷ്ണൻ വിശി​ഷ്ടാ​തി​ഥി​യായി പങ്കെ​ടു​ക്കും. ഇതോ​ടൊപ്പം കിളി​മാ​നൂ​രിൽ രാജാ രവി​വർമ്മ സാംസ്‌കാ​രിക നില​യ​ത്തോ​ട​നു​ബ​ന്ധിച്ച് വിവിധ മേഖ​ല​ക​ളിലെ കലാ​പ്ര​വർത്ത​ന​ത്തി​നുള്ള സ്റ്റുഡിയോ കോംപ്ല​ക്സും ആർട്ടിസ്റ്റ് റസി​ഡൻസി പ്രോഗ്രാം എന്നി​വ​യ്ക്കുള്ള കെട്ടി​ട ​സ​മു​ച്ചയ ശിലാ​സ്ഥാ​പനവും മന്ത്രി നിർവഹി​ക്കും.