driving-license

സിനിമയിലെ സൂപ്പർതാരവും ആരാധകനും തമ്മിലെ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഡ്രൈവിങ് ലൈസൻസ്. പൃഥ്വിരാജ്,​ സുരാജ് വെഞ്ഞാറമൂട് എന്നിവരെ നായകനാക്കി ലാൽ ജൂനിയർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ആദ്യ ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്.

താരാരാധനയുടെ വിവിധ തലങ്ങൾ ആവിഷ്‌കരിക്കുന്ന 'ഞാൻ തേടും താരം' എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഫിലിം സൂപ്പർതാരമായി പൃഥ്വിരാജ് എത്തുന്ന ചിത്രത്തിൽ മിയ, ദീപ്തി സതി എന്നിവരാണ് നായികമാർ. സന്തോഷ് വർമയുടെ വരികൾക്ക് യക്‌സണ്‍ ഗാരി പെറേറയും നേഹ നായരും ചേർന്നാണ് സംഗീതം പകർന്നിരിക്കുന്നത് . മാജിക് ഫ്രെയിംസുമായി ചേർന്ന് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിർമ്മാണം. സച്ചിയുടെ തിരക്കഥയിലാണ് ചിത്രം ഒരുങ്ങുന്നത്. ഡിസംബർ 20ന് ചിത്രം തീയേറ്ററുകളിലെത്തും.