ശ്രീനഗർ: ജമ്മുകാശ്മീരിലെ അനന്തനാഗ്, ശ്രീനഗർ ജില്ലകളിൽ രണ്ടിടത്തായി നടന്ന ഗ്രനേഡ് ആക്രമണത്തിൽ 2 പേർ കൊല്ലപ്പെട്ടു. 7പേർക്ക് പരിക്കേറ്റു.
അനന്തനാഗിൽ സർക്കാർ പരിപാടിക്കിടെയാണ് ഭീകരർ ഗ്രനേഡ് ആക്രമണം നടത്തിയത്.
ഹസ്രത്ബാലിൽ കശ്മീർ സർവകലാശാലയ്ക്ക് സമീപം ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ മൂന്നു പേർക്ക് പരുക്കേറ്റു. ഉച്ചയ്ക്ക് സർവകലാശാലയുടെ സർ സയ്യിദ് ഗേറ്റിനടുത്തു നിന്ന ആളുകൾക്കു നേരെയായിരുന്നു ആക്രമണം. സ്ഫോടകവസ്തുക്കളുപയോഗിച്ചുള്ള ആക്രമണത്തിനു സാദ്ധ്യതയുള്ളതിനാൽ ഏറ്റുമുട്ടൽ മേഖലകൾക്ക് സമീപം പോകരുതെന്ന് ജനങ്ങൾക്കു ജമ്മു കശ്മീർ പൊലീസ് കഴിഞ്ഞ ദിവസം മുന്നറിയിപ്പു നൽകിയിരുന്നു.
ഇന്നലെ രാവിലെ പുൽവാമ ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഹിസ്ബുൽ മുജാഹിദീൻ ഭീകരൻ കൂടി കൊല്ലപ്പെട്ടിരുന്നു.