തിരുവനന്തപുരം: കേരളത്തിൽ വിവിധ ജില്ലകളിലെ കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് എസ്.ബി.ഐ ലിങ്കേജ് വായ്‌പാ പദ്ധതി നടപ്പാക്കുന്നു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം എസ്.ബി.ഐ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ മൃഗേന്ദ്രലാൽ ദാസ് നിർവഹിച്ചു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ഹരികിഷോർ മുഖ്യപ്രഭാഷണം നടത്തി. കുടുംബശ്രീ ഉദ്യോഗസ്ഥരും സി.ഡി.എസ് ചെയർപേഴ്‌സൺമാരും യോഗത്തിൽ പങ്കെടുത്തു. യോഗത്തിൽ 15 കോടി രൂപയുടെ 265 ലിങ്കേജ് വായ്‌പകൾ അനുവദിച്ചു. ജനറൽ മാനേജർമാരായ അർവിന്ദ് ഗുപ്‌ത, റൂമ ഡേ എന്നിവർ സന്നിഹിതരായിരുന്നു.