mm-mani

പത്തനാപുരം: ആവശ്യമില്ലാത്തവർക്കൊന്നും സംരക്ഷണം നൽകാനാവില്ലെന്നും പന്തികേടുള്ള ചില സ്ത്രീകളാണ് ശബരിമലയിൽ എത്തുന്നതെന്നും കൊച്ചിയിലെ ഇന്നലത്തെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ വൈദ്യുതി വകുപ്പ് മന്ത്രി എം. എം മണി പത്തനാപുരത്ത് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ആവശ്യമില്ലാതെ ഏതെങ്കിലും യുക്തിവാദികൾ വരുമ്പോൾ സഹായിക്കാനാകില്ല. ആ പഴയ വിധി നിലനിൽക്കുമ്പോൾ ആര് വന്നാലും സഹായിക്കാനുള്ള ബാധ്യത സർക്കാരിന് ഉണ്ടായിരുന്നു. ആ വിധിയിൽ ഉറച്ചുനിൽക്കാതെ ശബരിമല വിഷയം ഇപ്പോൾ സുപ്രീംകോടതി ഏഴംഗ ബഞ്ചിന് വിട്ടതിനാൽ പഴയ വിധിയ്ക്ക് പ്രസക്തിയില്ല.അവസാന വിധി വരട്ടെ.എന്തായാലും കോടതി വിധി നടപ്പാക്കും. ജീവനും ശരീരത്തിനും ഭീഷണി ഉണ്ടാവുമ്പോൾ ഒരു പൗരനെന്ന നിലയിൽ ആരെയും സഹായിക്കുന്നതിനുള്ള ബാധ്യത സർക്കാരിനുണ്ട്. ബിന്ദു മന്ത്രി എ. കെ. ബാലനെ കാണാൻ പോയത് മുഖ്യമന്ത്രി സ്ഥലത്തില്ലാത്തത് കാരണമാകാം. നിയമമന്ത്രിയായ ബാലനെ കണ്ട് സഹായം ചോദിക്കാനായിരിക്കുമെന്നും മന്ത്രി എം എം.മണി പറഞ്ഞു.