schoool

ചാലക്കുടി : ഒളരിക്കര ഗവ. യു.പി. സ്കൂളിലെ ഒഴിഞ്ഞ ക്ളാസ് മുറിയിൽ കണ്ടെത്തിയ അണലിയെ വനം വകുപ്പ് ജീവനക്കാരൻ പിടികൂടി.

തൊഴിലുറപ്പ് തൊഴിലാളികളുടെ ശുചീകരണ പ്രവർത്തനം കഴിഞ്ഞ ശേഷം , ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ഒഴിഞ്ഞുകിടന്ന, ടൈൽ പതിച്ച ക്ളാസ് മുറിയുടെ മൂലയിലെ ഷെൽഫിൽ ചുരുണ്ടുകൂടി കിടക്കുകയായിരുന്ന പാമ്പിനെ അദ്ധ്യാപകർ കണ്ടത്. ഉടൻ വനംവകുപ്പ് അധികൃതരെ വിളിച്ചു വരുത്തി പാമ്പിനെ പിടികൂടി. കഴിഞ്ഞ ദിവസം ഇവിടെ ഉപജില്ലാതലത്തിൽ നടന്ന പരീക്ഷയ്ക്കായി ബെഞ്ചും ഡെസ്കും മറ്റ് ക്ളാസുകളിൽ നിന്ന് കൊണ്ടുവരുകയും പരീക്ഷയ്ക്കു ശേഷം മാറ്റുകയും ചെയ്തിരുന്നു.മുറിക്കുള്ളിൽ മാളങ്ങലില്ലെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. പരീക്ഷയ്ക്കും പുസ്തകങ്ങളും മറ്റും സൂക്ഷിക്കാനുമാണ് ഈ ക്ളാസ് മുറി ഉപയോഗിച്ചിരുന്നത്.