champions-legue

കാ​മ്പ്നൂ​:​ ​യൂ​റോ​പ്യ​ൻ​ ​ചാ​മ്പ്യ​ൻ​സ് ​ലീ​ഗി​ൽ​ ​ഇ​ ​മു​ത​ൽ​ ​എ​ച്ച് ​വ​രെ​യു​ള്ള​ ​ഗ്രൂ​പ്പു​ക​ളി​ലെ​ ​ടീ​മു​ക​ൾ​ ​ഇ​ന്ന് ​വി​വി​ധ​ ​മൈ​താ​ന​ങ്ങ​ളി​ൽ​ ​അ​ഞ്ചാം​ ​പോ​രാ​ട്ട​ത്തി​നി​റ​ങ്ങും.​ ​പ്ര​മു​ഖ​ ​ടീ​മു​ക​ളാ​യ​ ​നി​ല​വി​ലെ​ ​ചാ​മ്പ്യ​ൻ​മാ​രാ​യ​ ​ലി​വ​ർ​പൂ​ൾ,​ ​ബാ​ഴ്സ​ലോ​ണ,​ ​അ​യാ​ക്സ്,​ ​ബൊ​റൂ​ഷ്യ​ ​ഡോ​ർ​ട്ട്മു​ണ്ട്,​ ​ഇ​ന്റ​ർ​മി​ലാ​ൻ,​ ​നാ​പ്പൊ​ളി​ ​എ​ന്നി​വ​ർ​ക്കെ​ല്ലാം​ ​ഇ​ന്ന് ​മ​ത്സ​ര​മു​ണ്ട്.

ബാഴ്സലോണ - ബൊറൂഷ്യ

ഇത്തവണത്തെ മരണ ഗ്രൂപ്പെന്നറിയപ്പെടുന്ന ഗ്രൂപ്പ് എയിൽ നടക്കുന്ന ബാഴ്സലോണയും ബൊറൂഷ്യ ഡോർട്ട്മുണ്ടും തമ്മിലുള്ള മത്സരമാണ് ഇന്നത്തെ ഗ്ലാമർ പോരാട്ടം. നാല് മത്സരങ്ങൾ പൂർത്തിയായിക്കഴിഞ്ഞപ്പോൾ 8 പോയിന്റുമായി ബാഴ്സലോണ ഒന്നാമതും 7 പോയിന്റുമായി ബൊറൂഷ്യ രണ്ടാം സ്ഥാനത്തുമുണ്ട്. ബാഴ്സയുടെ തട്ടകമായ കാമ്പ്ന്യൂവിൽ രാത്രി 1.30 മുതലാണ് മതസരം.ബൊറൂഷ്യയുടെ തട്ടകത്തിൽ നടന്ന ആദ്യ പോരാട്ടം ഗോൾ രഹിത സമനിലയിലാണ് അവസാനിച്ചത്. ഈ സീസണിന് മുമ്പ് ഇരു ടീമും ചാമ്പ്യൻസ് ലീഗിൽ മുഖാമുഖം വന്നിട്ടില്ലായിരുന്നു.ലാലിഗയിൽ കഴിഞ്ഞ ദിവസം ലെഗാനസിനെതിരെ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ട് ഗോൾ തിരിച്ചടിച്ച് വിജയം നേടാനായതിന്റെ ആത്മവിശ്വാസവുമായാണ് മെസിയും കൂട്ടരും ഇന്ന് കളത്തിലിറങ്ങുന്നത്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ സ്ലാവിയ പ്രാഹ ബാഴസയെ ഗോൾരഹിത സമനിലയിൽ പിടിച്ചിരുന്നു. മറുവശത്ത് ബുണ്ടേഴ്സ് ലീഗയിൽ തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന പഡേർബോണിനെതിരെ തോൽവി മുന്നിൽക്കണ്ട ശേഷം അവസാന മിനിട്ടുകളിൽ നേടിയ ഗോളുകളിൽ സമനില പിടിക്കാനായതിന്റെ സന്തോഷത്തിലാണ് ബൊറൂഷ്യ ഇന്നത്തെ കളിക്ക് ബൂട്ടുകെട്ടുന്നത്.

വിലക്ക് നേരിടുന്ന വിശ്വസ്തനായ പ്രതിരോധതാരം ജെറാർഡ് പിക്വെ ഇന്ന് ബാഴ്സ നിരയിൽ ഉണ്ടാകില്ല. പരിക്കിന്റെ പിടിയിലായ ജോർഡി ആൽബയും നെൽസൺ സെമാഡോയും ഇന്ന് കളിക്കില്ല. ബൊറൂഷ്യ നിരയിൽ പരിക്കിൽ നിന്ന് മുക്തനായ തോർഗൻ ഹസാർഡ് കളിച്ചേക്കും. ഇന്ന് ജയിച്ചാൽ ബാറൂഷ്യയ്ക്ക് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്താം. ഗ്രൂപ്പിലെ ഇന്റർമിലാൻ സ്ലാവിയ പ്രാഹയെ അവരുടെ തട്ടകത്തിൽ നേരിടും.

ലിവർപൂൾ - നാപ്പൊളി

ഗ്രൂപ്പ് എച്ചിൽ നിലവിലെ ചാമ്പ്യൻമാരായ ലിവർപൂളിന് സ്വന്തം മൈതാനമായ ആൻഫീൽഡിൽ നാപ്പൊളിയാണ് എതിരാളികൾ. ഇരുവരും പോയിന്റ് ടേബളിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലാണ് നിലവിൽ. ഇന്ന് ലിവറിനെ കീഴടക്കിയാൽ നാപ്പൊളിക്ക് മുന്നിലെത്താം.

മത്സര ഷെഡ്യൂൾ

വലൻസിയ - ചെൽസി

(രാത്രി 11.25 മുതൽ, സോണി ടെൻ 2)

സെനിത്ത് - ലിയോണൈസ്

(രാത്രി 11.25 മുതൽ, സോണി ഇ.എസ്.പി.എൻ)

ബാഴ്സലോണ - ബൊറൂഷ്യ

(രാത്രി 1.30 മുതൽ, സോണിടെൻ 2)

ജൻക് -സൽസ്ബുർഗ്

(രാത്രി 1.30 മുതൽ, സോണി ടെൻ 3)

ലില്ലെ-അയാക്സ്

(രാത്രി 1.30 മുതൽ, സോണി ഇ.എസ്.പി.എൻ)

ലിവർ പൂൾ -നാപ്പൊളി

(രാത്രി1.30 മുതൽ, സോണി ടെൻ1)

സ്ലാവിയ -ഇന്റർമിലാൻ

(രാത്രി1.30 മുതൽ, സോണി സിക്സ്)

ലെയ്‌പ്‌സിഗ് -ബെൻഫിക്ക

(രാത്രി1.30 മുതൽ, ടി വി ലൈവില്ല)