ശീലാവ് എന്നും, ഊളാവ് എന്നും ഇംഗ്ളീഷിൽ ബാരക്കൂഡ എന്നും അറിയപ്പെടുന്ന ഈ മത്സ്യം ഭക്ഷണപ്രേമികൾക്ക് ഏറെ ഇഷ്ടപെട്ട ഒന്നാണ്. ഈ ശീലാവിനെ പിടികൂടി മസാലയിട്ട് ഒരു 'പൊളപ്പൻ' വിഭവം നമ്മുക്കായി കാഴ്ചവയ്ക്കുകയാണ് അജിത് ശംഖുമുഖം. കറിവച്ചാൽ ശീലാവിൽ മസാല പിടിക്കാൻ ബുദ്ധിമുട്ടാണെന്ന് മനസിലാക്കി അതിനെ തവയിൽ വറുത്തെടുക്കുകയാണ് അജിത്. ഒരു മനുഷ്യന്റെ വലിപ്പത്തിൽ വരെ കാണപ്പെടുന്ന ഈ മീനിനെ കൗമുദി ടി.വിയുടെ 'എന്റെ കടൽക്കൂട്ട്' എന്ന പരിപാടിയിലൂടെയാണ് ഇദ്ദേഹം 'ഫ്രൈ' ആക്കുന്നത്. ചിക്കൻ നഗറ്റ്‌സ് പോലെയും സാൻഡ്‌വിച്ചിന് ഉള്ളിലാക്കിയും ഈ മത്സ്യത്തിനെ കഴിക്കാവുന്നതാണെന്നും അജിത് പറയുന്നുണ്ട്. ചെറിയ ചെതുമ്പലുകളുള്ള ഈ മത്സ്യത്തെ വൃത്തിയാക്കാനും ഏറെ എളുപ്പമാണ്. വൃത്തിയാക്കിയ ശേഷം നന്നായി വരഞ്ഞാൽ മാത്രമേ മീനിൽ മസാല പിടിക്കുകയുള്ളൂ. ഇതിനുശേഷം എണ്ണയൊഴിച്ച് തവയിൽ വച്ച് വേവിക്കുകയാണ് വേണ്ടത്. അജിത് ശംഖുമുഖത്തിന്റെ പാചകരീതി അറിയാൻ വീഡിയോ കാണൂ.

fish