വിവിധ വകുപ്പുകളിൽ എൽ.ഡി ക്ലാർക്ക്് ഉൾപ്പെടെ 88 തസ്തികകളിലേക്കുള്ള നിയമനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 18എൽ.ഡി ക്ലാർക്ക് അപേക്ഷിക്കാനുള്ള യോഗ്യത എസ്.എസ്.എൽ.സി ജയമാണ്. പ്രായം 18‐36. 1983 ജനുവരി രണ്ടിനും 2001 ജനുവരി ഒന്നിനും ഇടയിൽ (രണ്ട് തിയതികളും ഉൾപ്പെടെ) ജനിച്ചവരാകണം അപേക്ഷകർ. നിയമാനുസൃത ഇളവ് ലഭിക്കും. എൽഡി ക്ലാർക്ക് തസ്തികയിൽ നിലവിലുള്ള റാങ്ക് പട്ടികയുടെ മൂന്ന് വർഷ കാലാവധി 2021 ഏപ്രിൽ ഒന്നിന് അവസാനിക്കും. അതുവരെ റിപ്പോർട് ചെയ്യുന്ന ഒഴിവുകളിലേക്ക് നിലവിലുള്ള റാങ്ക് ലിസ്റ്റിൽനിന്നായിരിക്കും നിയമനം.
നിലവിലുള്ള പട്ടികയിൽനിന്നും 14 ജില്ലകളിലായി 3800 ഒഴിവുകളിലേക്കാണ് ഇതുവരെ എൽ.ഡി ക്ലാർക്ക് നിയമനം നടത്തിയത്. നിലവിലുള്ള റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിച്ചാൽ തൊട്ടടുത്തദിവസം പുതിയ റാങ്ക് പട്ടിക നിലവിൽവരുന്ന വിധമാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
ഇതനുസരിച്ച് പരീക്ഷ ക്രമീകരിക്കും. കഴിഞ്ഞ എൽ.ഡി ക്ലാർക്ക് വിജ്ഞാപനപ്രകാരം 17.94 ലക്ഷം അപേക്ഷകരാണുണ്ടായിരുന്നത്.
ഇക്കുറി ഇതിലും കൂടാനാണ് സാദ്ധ്യത. അപേക്ഷിക്കുന്നത് സംബന്ധിച്ച് വിശദവിവരത്തിന് https://www.keralapsc.gov.in
എ.എ.ഐ കാർഗോയിൽ 702 ഒഴിവുകൾ, കോഴിക്കോട്ട് 30 ഒഴിവുകൾ
എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യയുടെ സബ്സിഡിയറി സ്ഥാപനമായ എ എ ഐ കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസസ് കമ്പനി ലിമിറ്റഡിൽ അവസരം. വിവിധ തസ്തികകളിലായി 702 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 702 ഒഴിവുകളിൽ 419 ഒഴിവുകൾ സെക്യൂരിറ്റി ഓഫീസർമാരുടെതും 283 ഒഴിവുകൾ മൾട്ടിടാസ്കർമാരുടെയുമാണ്. സെക്യൂരിറ്റി സ്ക്രീനർ : സൂറത്ത് 16, ഭോപ്പാൽ 16, അഹമ്മദാബാദ് 67, കൊൽക്കത്ത 73, ഗോവ 50, ശ്രീനഗർ 7, ചെന്നൈ 114, കോഴിക്കോട് 30, ജയ്പൂർ 25, ലക്നൗ 21 എന്നിങ്ങനെയാണ് ഒഴിവ്.
യോഗ്യത : ബിരുദം, ബിസിഎഎസ് (ബ്യൂറോ ഒഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ) നിന്ന് ലഭിക്കുന്ന ബേസിക് എവിഎസ്ഇസി സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മുൻഗണന. പ്രായപരിധി : 45.
മൾട്ടി ടാസ്ക്കർ: കൊൽക്കത്ത 20, ശ്രീനഗർ 15, മധുര, തിരുപ്പതി, വഡോദര, റായ്പൂർ,ഉദയ്പ്പൂർ, റാഞ്ചി, വിശാഖപട്ടണം, ഇൻഡോർ, അമൃത്സർ, മംഗലൂരു, ഭുവനേശ്വർ, അഗർത്തല, പോർട്ട് ബ്ളെയർ എന്നിവിടങ്ങളിൽ 18 വീതം. സൂറത്ത്, ഭോപ്പാൽ 7 വീതം. യോഗ്യത: പത്താം ക്ളാസ്. ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷയും അറിയണം. ഉയർന്ന പ്രായം 45. അപേക്ഷാഫോറത്തിന്റെ മാതൃക: www.aaiclasecom.org ൽ ലഭിക്കും.അപേക്ഷ പൂരിപ്പിച്ച് The Joint General Manager (HR), AAI Cargo Logistics & Allied Services Company Limited, AAICLAS Complex, Delhi Flying Club Road, Safdarjung Airport, New Delhi110 003 എന്ന വിലാസത്തിൽ ഡിസംബർ ഒമ്പതിനകം ലഭിക്കണം.
ബംഗളൂരു ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വുഡ് സയൻസ് ആൻഡ് ടെക്നോളജിയിൽ
ബംഗളൂരു ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വുഡ് സയൻസ് ആൻഡ് ടെക്നോളജിയിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്. ടെക്നിക്കൽ അസിസ്റ്റന്റ് (കെമിസ്ട്രി) 1, ലോവർ ഡിവിഷൻ ക്ലർക് 1, ടെക്നീഷ്യൻ (പ്ലംബർ) 1, കാർപന്റർ 1, മൾടി ടാസ്കിങ് സ്റ്റാഫ് 12 എന്നിങ്ങനെയാണ് ഒഴിവ്. ടെക്നിക്കൽ അസിസ്റ്റന്റ് യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ ബിഎസ ്സി/ ബിടെക് (കെമിക്കൽ എൻജിനിയറിങ്), എൽഡി ക്ലർക് പ്ലസ്ടുവും കംപ്യൂട്ടർ ടൈപ്പിങിൽ ഇംഗ്ലീഷിൽ 35 wpm ഹിന്ദിയിൽ 30 wpm വേഗത. അപേക്ഷ “The Director, Institute of Wood Science &Technology, 18thCross, Malleswaram, Bengaluru560 003 എന്ന വിലാസത്തിൽ ലഭിക്കേണ്ട അവസാന തീയതി 2020 ജനുവരി 16. വിശദവിവരത്തിന് http://iwst.icfre.gov.in
നേവി ചിൽഡ്രൻ സ്കൂളിൽ
കൊച്ചിയിലെ നേവി ചിൽഡ്രൻ സ്കൂളിൽ അദ്ധ്യാപക ഒഴിവുകൾ. ഹിന്ദി, ഫിസിക്സ്, സംസ്കൃതം, സയൻസ്, സോഷ്യൽ സയൻസ്, ജനറൽആൻഡ് ഫിസിക്കൽ എഡ്യുക്കേഷൻ വിഷയങ്ങളിലാണ് ഒഴിവുകൾ. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.ncskochi.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഡിസംബർ 6 വരെ അപേക്ഷിക്കാം
സെന്റ് സ്റ്രീഫൻസ് കോളേജിൽ
ഡൽഹി സർവകലാശാലയ്ക്ക് കീഴിലെ സെന്റ് സ്റ്രീഫൻസ് കോളേജിൽ അദ്ധ്യാപക ഒഴിവ്. വിവിധ വിഷയങ്ങളിലായി 12 അസിസ്റ്റന്റ് ഒഴിവുകളിലാണ് നിയമനം. ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്. എല്ലാ അപേക്ഷയും ജനറൽ കാറ്റഗറിയിൽ നിന്നാണ് സ്വീകരിക്കുന്നത്. ഒഴിവുകൾ: കെമിസ്ട്രി- 4, ഫിലോസഫി- 3, മാത്തമാറ്റിക്സ് -1, ഇക്കണോമിക്സ് -1, ഫിസിക്സ് -1, ഇംഗ്ളീഷ്-1, ഹിന്ദി-1, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 6. വിശദവിവരങ്ങൾക്ക്:
/www.ststephens.edu
സ്റ്റീൽ അതോറിറ്റി ഒഫ് ഇന്ത്യയിൽ
സ്റ്റീൽ അതോറിറ്റി ഒഫ് ഇന്ത്യയിൽ എക്സിക്യൂട്ടീവ്, നോൺ എക്സിക്യൂട്ടീവ് കേഡർ തസ്തികകളിൽ ഒഴിവുണ്ട്. എക്സിക്യൂട്ടീവ് കേഡറിൽ മെഡിക്കൽ ഓഫീസർ (ഡെന്റൽ) 1, നോൺ എക്സിക്യൂട്ടീവ് വിഭാഗത്തിൽ മൈനിങ് ഫോർമാൻ 40, മൈനിങ് മേറ്റ് 51, സർവേയർ (മൈൻസ്) 9, ഓപറേറ്റർ കം ടെക്നിഷ്യൻ ട്രെയിനി: ഇലക്ട്രിക്കൽ 13, കെമിക്കൽ 4, അറ്റൻഡന്റ് കം ടെക്നീഷ്യൻ(ട്രെയിനി) 20, നേഴ്സിങ് സിസ്റ്റർ ട്രെയിനി 10 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത മെഡിക്കൽ ഓഫീസർ (ഡെന്റൽ) യോഗ്യത 65 ശതമാനം മാർക്കോടെ ബിഡിഎസ്. യോഗ്യത നേടിയശേഷം ഒരുവർഷത്തെ പരിചയം. നേഴ്സിങ് സിസ്റ്റർ ട്രെയിനി യോഗ്യത 50 ശതമാനം മാർക്കോടെ ബിഎസ് സി നേഴ്സിങ്, അല്ലെങ്കിൽ പ്ലസ്ടുവും ബന്ധപ്പെട്ട വിഷയത്തിൽ 50 ശതമാനം മാർക്കോടെ മൂന്ന് വർഷ ഡിപ്ലോമയും. www.sail.co.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 31.
സി.ബി.എസ്.ഇയിൽ
സെൻട്രൽ ബോർഡ് ഒഫ് സെക്കൻഡറി എഡ്യൂക്കേഷനിൽ ഗ്രൂപ്പ് എ, ബി, സി, തസ്തികകളിലായി 357 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള നിയമനമാണ്. ഒഴിവുകൾ : അസിസ്റ്റന്റ് സെക്രട്ടറി (ഗ്രൂപ്പ് എ)- 14 , അസിസ്റ്റന്റ് സെക്രട്ടറി (ഐടി) (ഗ്രൂപ്പ് എ)- 07അനലിസ്റ്റ് (ഐടി) (ഗ്രൂപ്പ് എ)- 14ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ (ഗ്രൂപ്പ് ബി) - 08സീനിയർ അസിസ്റ്റന്റ് (ഗ്രൂപ്പ് സി) - 60സ്റ്റെനോഗ്രാഫർ (ഗ്രൂപ്പ് സി) - 25അക്കൗണ്ടന്റ് (ഗ്രൂപ്പ് സി) - 06ജൂനിയർ അസിസ്റ്റന്റ് (ഗ്രൂപ്പ് സി) - 204ജൂനിയർ അക്കൗണ്ടന്റ് (ഗ്രൂപ്പ് സി) - 19. ഫീസ്:വനിതകൾക്കും എസ്.സി, എസ്.ടി, ഭിന്നശേഷി, വിമുക്തഭടൻ എന്നീ വിഭാഗങ്ങളിൽപ്പെടുന്നവർക്കും ഫീസില്ല. മറ്റുള്ളവർ ക്ക് ഗ്രൂപ്പ് എ തസ്തികകളിലേക്ക് 1500 രൂപയും ഗ്രൂപ്പ് ബി, സി തസ്തികകളിലേക്ക് 800 രൂപയുമാണ് ഫീസ്.വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാനാവശ്യമായ യോഗ്യത, പ്രായപരിധി, ശമ്പളം എന്നിവയുൾപ്പെടെ വിശദവിവരങ്ങൾ വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്.അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി - ഡിസംബർ 16.
ഉത്തർപ്രദേശ് മെട്രോ റെയിൽ കോർപറേഷനിൽ
ഉത്തർപ്രദേശ് മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡിൽ എക്സിക്യൂട്ടീവ് തസ്തികയിൽ അസിസ്റ്റന്റ് മാനേജർ (സിവിൽ) 18, ഇലക്ട്രിക്കൽ 18, എസ്എൻഡ്ടി 8, അക്കൗണ്ട്സ് 6, എച്ച്ആർ 2, പബ്ലിക് റിലേഷൻസ് 2 എന്നിങ്ങനെയും നോൺ എക്സിക്യൂട്ടീവ് തസ്തികയിൽ ജൂനിയർ എൻജിനിയർ (സിവിൽ) 58, ഇലക്ട്രികൽ 40, എസ്ആൻഡ്ടി 17, പബ്ലിക് റിലേഷൻസ് അസിസ്റ്റന്റ് 4 എന്നിങ്ങനെയും ഒഴിവുണ്ട്. www.upmetrorail.com വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 23.