ഇന്ത്യൻ നാവികസേനയിൽ സെയിലറാകാം. ഒക്ടോബർ 2020 ബാച്ചിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 400 ഒഴിവുണ്ട്. ഷെഫ്, സ്റ്രിവാർഡ്, ഹൈജെനിസ്റ്റ് വിഭാഗങ്ങളിലാണ് ഒഴിവ്. എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യയോഗ്യതയുള്ള (മെട്രിക് റിക്രൂട്ട്മെന്റ്) അവിവാഹിതരായ പുരുഷന്മാർക്ക് അപേക്ഷിക്കാം. 2000 ഒക്ടോബർ ഒന്നിനും 2003 സെപ്തംബർ 30നും (ഇരുതിയതികളുമുൾപ്പെടെ) ഇടയിൽ ജനിച്ചവരാണ് അപേക്ഷിക്കേണ്ടത്. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, കായിക പരിശോധന, വൈദ്യ പരിശോധന എന്നിവയിലൂടെയാണ് തെരഞ്ഞെടുപ്പ്.
പത്താം ക്ലാസ്സ് നിലവാരത്തിലുള്ള പരീക്ഷയിൽ ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, സയൻസ്, പൊതുവിജ്ഞാനം എന്നിവയിൽനിന്നായി ആകെ 50 മാർക്കിന്റെ അമ്പത് ചോദ്യങ്ങൾ (ഒബ്ജക്ടീവ് ടൈപ്പ്‐മൾട്ടിപ്പിൾ ചോയ്സ്) ചോദ്യങ്ങളാണുണ്ടാവുക. തെറ്റായെഴുതിയ ഉത്തരത്തിന് നെഗറ്റീവ് മാർക്കുണ്ട്. പരീക്ഷാഫീസ് 215 രൂപ. എസ് സി/എസ്ടി വിഭാഗത്തിന് ഫീസില്ല. www.joinindiannavy.gov.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി നാളെ.
ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ബാങ്കിംഗ് പേഴ്സണൽ
ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ബാങ്കിങ് പേഴ്സണൽ സെലക്ഷൻ വിസിറ്റിംഗ് ഡോക്ടർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ആഴ്ചയിൽ രണ്ട് തവണ രണ്ട് മണിക്കൂർ സമയം മുംബൈയിലാണ് സേവനം.
യോഗ്യത എംബിബിഎസും ബിരുദാനന്തര ബിരുദം/ഡിപ്ലോമ. എംഡി (ജനറൽ മെഡിസിൻ) അഭിലഷണീയം. കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം. പ്രായം 60ൽ കുറവ്. 2019 നവംബർ ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
അപേക്ഷ ഡിസംബർ ഒമ്പതിന് വൈകിട്ട് അഞ്ചിനകം The Division Head (Administration), Institute of Banking Personnel Selection, IBPS House, Plot No.166, 90 ft DP Road, Off Western Express Highway, Kandivali (East), Mumbai 400 101 എന്ന വിലാസത്തിൽ ലഭിക്കണം.
കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിൽ
കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിലെ മാനേജീരിയൽ, വർക്മെൻ, ഷിഫ്റ്റ് സൂപ്പർവൈസർ വിഭാഗങ്ങളിലെ വിവിധ തസ്തികകളിലേക്ക് സെന്റർ ഫോർ മാനേജ്മെന്റ്് ഡവലപ്മെന്റ് അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടി മാനേജർ (പ്രോജക്ട്സ്) 1, അസി. മാനേജർ (പിആൻഡ്എ) 1, ജൂനിയർ മാനേജർ (ഫിനാൻസ്) 1, വർക്കർ ഗ്രേഡ് ഒന്ന് (സ്റ്റോർ) 1, വർക്കർ ഗ്രേഡ് ഒന്ന് 13, വർക്കർ ഗ്രേഡ് രണ്ട് 9, എസി മെക്കാനിക് ഗ്രേഡ് രണ്ട് 2, ഇലക്ട്രീഷ്യൻ ഗ്രേഡ് രണ്ട് 1, മെക്കാനിക് ഗ്രേഡ് രണ്ട് 1, വർക്കർ ഗ്രേഡ് മൂന്ന് 16, ബിഫാം ഷിഫ്റ്റ് സൂപ്പർവൈസർ 6 (കരാർ നിയമനം) എന്നിങ്ങനെ 52 ഒഴിവുണ്ട്. www.cmdkerala.net വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 30 വൈകിട്ട് അഞ്ച്.
ജിയോഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ
ഹൈദരാബാദ് നാഷണൽ ജിയോഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ സയന്റിസ്റ്റ്/ സീനിയർ സയന്റിസ്റ്റ് തസ്തികകളിൽ ആകെ 19 ഒഴിവുണ്ട്. യോഗ്യത പിഎച്ച്്ഡി. ഉയർന്ന പ്രായം: സയന്റിസ്റ്റ് 32, സീനിയർ സയന്റിസ്റ്റ് 37. www.ngri.org.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബർ 20 വൈകിട്ട് ആറ്.
തമിഴ്നാട് മെഡിക്കൽ സർവീസസ്
തമിഴ്നാട് മെഡിക്കൽ സർവീസസ് റിക്രൂട്ട്മെന്റ് ബോർഡ് ലബോറട്ടറി ടെക്നീഷ്യൻ(ഗ്രേഡ് മൂന്ന്) തസ്തികയിൽ 1508 ഒഴിവുണ്ട്. യോഗ്യത പ്ലസ്ടുവും കുറഞ്ഞത് ഒരുവർഷം ദൈർഘ്യമുള്ള എംഎൽടി കോഴ്സും ജയിക്കണം. എസ്എസ്എൽസി, പ്ലസ്ടു, എംഎൽടി പരീക്ഷകളിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. www.mrb.tn.gov.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 9.
സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ആയുർവേദിക് സയൻസ്
സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ആയുർവേദിക് സയൻസിൽ ഗ്രൂപ്പ് സി തസ്തികയിൽ യു.ഡി.ക്ലർക് 14, എൽഡി ക്ലർക് 52 ഒഴിവുണ്ട്. യോഗ്യത യുഡി ക്ലർക് ബിരുദം. എൽഡി ക്ലർക് പ്ലസ്ടുവും കംപ്യൂട്ടർ ടൈപ്പിങിൽ ഇംഗ്ലീഷിൽ 35 wpm ഹിന്ദിയിൽ 30 wpm വേഗത. പ്രായം 18‐27. www.ccras.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 19.
ബിലാസ്പൂർ എയിംസിൽ
ഹിമാചൽപ്രദേശിലെ ബിലാസ്പൂരിലെ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് അദ്ധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 183 ഒഴിവുകളാണുള്ളത്. പ്രൊഫസർ, അഡിഷണൽ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റൻറ് പ്രൊഫസർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. വിശദവിവരങ്ങളും അപേക്ഷാ ഫോമും www.pigimer.edu.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 30.
ഹിന്ദുസ്ഥാൻ കോപ്പറിൽ
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ കോപ്പറിൽ ഗ്രാജുവേറ്റ് അപ്രന്റിസ്ഷിപ്പിന് അവസരം. വിവിധ ട്രേഡ് കളിലായി 45 ഒഴിവുകളാണുള്ളത്. മൈനിങ്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, സിവിൽ, മെറ്റലർജിക്കൽ എന്നി വിഭാഗങ്ങളിലാണ് ഒഴിവുകൾ ഉള്ളത്. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.hindustancopper.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 1.
മുംബയ് ഭാഭ അറ്റോമിക് റിസർച്ച് സെന്ററിൽ
മുംബൈ ഭാഭ അറ്റോമിക് റിസർച്ച് സെന്ററിൽ അസി. സെക്യൂരിറ്റി ഓഫീസർ സെക്യൂരിറ്റി ഗാർഡ് തസ്തികകളിലായി 92 ഒഴിവുണ്ട്. അസി. സെക്യൂരിറ്റി ഓഫീസർ യോഗ്യത ബിരുദം. സെക്യൂരിറ്റി ഗാർഡ് എസ്എസ്എൽസി ജയിക്കണം. പ്രായം 18‐27. അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.www.recruit.barc.gov.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 6.
ചെന്നൈ പെട്രോളിയം കോർപറേഷനിൽ
ചെന്നൈ പെട്രോളിയം കോർപറേഷനിൽ വർക്മെന്റ തസ്തികയിൽ 55, ഡെപ്യൂട്ടി കമ്പനി സെക്രട്ടറി ഒരൊഴിവുമുണ്ട്. www.cpcl.co.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബർ 3.
സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്
സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് പ്രൈവറ്ര് സെക്രട്ടറി തസ്തികയിൽ അപേക്ഷ ക്ഷണിച്ചു.7 തസ്തികകളിൽ ഒഴിവുണ്ട്. ബിരുദധാരികൾക്ക് അപേക്ഷിക്കാം. ന്യൂഡൽഹിയിലാണ് നിയമനം. ഡിസംബർ 16 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: sfio.nic.in.
വിമുക്തി മിഷനിൽ റിസർച്ച് ഓഫീസർ
വിമുക്തി മിഷനിൽ റിസർച്ച് ഓഫീസർ തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ നിയമനം നടത്തുന്നു.മൂന്നൊഴിവുകളുണ്ട്.സമാഹൃതവേതനം 50,000/ രൂപ.അംഗീകൃത സർവകലാശാലയിൽ നിന്നും സൈക്കോളജിയിൽ/സോഷ്യോളജിയിൽ നേടിയ ബിരുദാനന്തര ബിരുദവും ബന്ധപ്പെട്ട വിഷയത്തിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നും പി.എച്ച്.ഡിയുമാണ് യോഗ്യത. പി.എച്ച്.ഡി നേടിയതിനുശേഷം ഗവേഷണരംഗത്തെ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ പിയർ റിവ്യൂവ്ഡ് ജേർണലിൽ ഗവേഷണ പ്രസിദ്ധീകരണം ഉണ്ടായിരിക്കണം.പ്രായപരിധി 45 വയസ്സിൽ താഴെ.അപേക്ഷ, ഡിസംബർ അഞ്ചിന് മുമ്പ് യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം വിമുക്തി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, എക്സൈസ് ഹെഡ് ക്വാർട്ടേഴ്സ്, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം, പിൻ695 033 എന്ന വിലാസത്തിൽ സമർപ്പിക്കണം. ഇമെയിൽ: ecoffice.exc@kerala.gov.in. ഫോൺ: 0471-2332632.എൽഡി ക്ലർക് അവസാന തീയതി ഡിസംബർ 18
വനിതാ കമ്മിഷനിൽ ഡെപ്യൂട്ടേഷൻ ഒഴിവ്
കേരള വനിതാ കമ്മീഷനിൽ നിലവിലുള്ള ഒരു ക്ലർക്ക് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സർക്കാർ സർവ്വീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, ലൂർദ്ദ് പള്ളിക്കുസമീപം, പി.എം.ജി, പട്ടം.പി.ഒ, തിരുവനന്തപുരം 695004 എന്ന വിലാസത്തിൽ ഡിസംബർ 10 നകം ലഭിക്കണം.