രണ്ട് സെലറിത്തണ്ടും ഒരു പിടി ഇലയും തിളപ്പിച്ചാറിയ ഒരു വലിയ കപ്പ് വെള്ളത്തിൽ രാത്രി ഇട്ടുവച്ചതിനു ശേഷം രാവിലെ ഈ വെള്ളം കുടിക്കാം. രക്തശുദ്ധീകരണത്തിന് സഹായിക്കാൻ വേറൊന്നും വേണ്ട. സെലറിയിൽ സമൃദ്ധമായി അടങ്ങിയിട്ടുള്ള ക്ലോറോഫില്ലാണ് രക്തം ശുദ്ധീകരിക്കുന്നത്. വിറ്റാമിൻ സിയും വിറ്റാമിൻ കെയും ധാരാളമുണ്ട് ഇതിൽ.
ആന്റി ഓക്സിഡന്റുകളായ സമ്പന്നമായ സെലറി വാട്ടർ നിത്യവും കുടിക്കുന്നത് മികച്ച രോഗപ്രതിരോധം സാദ്ധ്യമാക്കും. ദഹനപ്രശ്നങ്ങളുള്ളവർക്ക് രോഗശമനത്തിനും ഈ പാനീയം ഉത്തമമാണ്. രക്തസമ്മർദ്ദത്തെ പ്രതിരോധിക്കുകയും ശമിപ്പിക്കുകയും ചെയ്യുന്നു എന്നതാണ് മറ്റൊരു നേട്ടം. മഗ്നീഷ്യം സമ്പന്നമായതിനാൽ നല്ല ഉറക്കം ലഭിക്കും. ശരീരഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്കും സെലറി വെള്ളം കുടിക്കാം. കാഴ്ചശക്തി വർദ്ധിക്കാനും സഹായകം. രക്തത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറച്ച് ഹൃദയാരോഗ്യം സംരക്ഷിക്കുന്നു. ശരീരം തണുപ്പിക്കാൻ ഉത്തമം. തലച്ചോറിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുകയും ഓർമ്മശക്തി കൂട്ടുകയും ചെയ്യും.