പ്ലാസ്റ്റിക് മൂലമുള്ള മലിനീകരണങ്ങളും ആരോഗ്യ പ്രശ്നങ്ങളും നാൾക്കുനാൾ ഏറിക്കൊണ്ടിരിക്കുകയാണ്. എങ്ങനെ ഈ പ്രശ്നം പരിഹരിക്കാം? പ്ലാസ്റ്റികിന്റെ ഉപയോഗം പൂർണമായി ഉപേക്ഷിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്ലാസ്റ്റിക് എങ്ങനെ ഉപദ്രവകരമാകാത്ത രീതിയിൽ ഉപയോഗിക്കുകയും സംസ്കരിക്കുകയും ചെയ്യാമെന്നാണ് ചിന്തിക്കേണ്ടത്.
രാസവളങ്ങൾ നമ്മൾ ചെടികൾക്ക് നൽകാറുണ്ട്. രാസവളങ്ങൾ ചെടികൾ ഭക്ഷിക്കുന്നുണ്ടെങ്കിൽ എന്തുകൊണ്ട് പ്ലാസ്റ്റിക് ഭക്ഷിച്ചു കൂട എന്ന് ചിന്തിക്കുന്നയാളുകൾ ഉണ്ട്. ഇതിനെക്കുറിച്ചുള്ള പരീക്ഷണങ്ങൾ നടന്നുവരികയാണ്. ഇത് വിജയിച്ചാൽ അത് വലിയൊരു കണ്ടെത്തലാകും.