kaumudy-news-headline

1. കനകമല ഐ.എസ് റിക്രൂട്ട്‌മെന്റ് കേസില്‍ ഒന്നാം പ്രതി മന്‍സീദിന് 14 വര്‍ഷം തടവും പിഴയും വിധിച്ച് കൊച്ചിയിലെ എന്‍.ഐ.എ പ്രത്യേക കോടതി. രണ്ടാം പ്രതി സ്വാലിഹിന് 10 വര്‍ഷം തടവും പിഴയും. മൂന്നാം പ്രതി റാഷിദ് അലിയ്ക്ക് 7 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. 9 പ്രതികളുള്ള കേസില്‍ ഏഴ് പ്രതികളാണ് വിചാരണ നേരിട്ടത്. പ്രതികള്‍ക്ക് എതിരെ ഗൂഢാലോചന കുറ്റവും നിരോധിത സംഘടനയെ അനുകൂലിച്ചു എന്ന കുറ്റവും ആണ് ചുമത്തി ഇരിക്കുന്നത്. 2016 ഒകേ്ടാബറില്‍ കണ്ണൂര്‍ കനകമലയില്‍ ഐ.എസ് അനുകൂല രഹസ്യ യോഗം ചേര്‍ന്ന് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു എന്നായിരുന്നു പ്രതികള്‍ക്ക് എതിരെയുള്ള കേസ്.


2. 9 പ്രതികളുള്ള കേസില്‍ വിചാരണ നേരിട്ടത് ഏഴു പേരാണ്.കേസിലെ ഒന്നും രണ്ടും മൂന്നും പ്രതികള്‍ക്ക് എതിരെ ഭീകര പ്രവര്‍ത്തനത്തിനു ധനം കണ്ടെത്തിയെന്ന കുറ്റവും ഭീകര സംഘടനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തു എന്ന കുറ്റവും ഭീകര സംഘടനയില്‍ അംഗമാണെന്ന കുറ്റവും കണ്ടെത്തിയതായി ഉത്തരവില്‍ പറയുന്നു. എന്നാല്‍ കേസിലെ പ്രതികള്‍ ഐ.എസില്‍ അംഗത്വം ഉണ്ടായിരുന്നവര്‍ ആണെന്നു തെളിയിക്കാന്‍ ആയില്ലെന്നു കോടതി വ്യക്തമാക്കി. അതിനാല്‍ ഭീകര സംഘടനയിലോ സംഘത്തിലോ അംഗങ്ങളായി പ്രവര്‍ത്തിക്കുന്നതിന് ശിക്ഷ ലഭിക്കുന്ന യു.എ.പി.എ 20-ാം വകുപ്പു പ്രകാരമുള്ള കുറ്റം കണ്ടെത്താന്‍ ആയിട്ടില്ല.
3. വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ ജാതി പറഞ്ഞ് വോട്ട് പിടിച്ചെന്ന കേസില്‍ എന്‍.എസ്.എസിന് എതിരെ നിലപാട് മയപ്പെടുത്തി സി.പി.എം. കേസുമായി പരാതിക്കാര്‍ സഹകരിക്കുന്നില്ല. കേസുമായി മുന്നോട്ട് പോകാനില്ല എന്ന് പരാതിക്കാര്‍ അറിയിച്ചിതായും ഡി.ജി.പിയുടെ റിപ്പോര്‍ട്ട്. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയ്ക്ക് ഡി.ജി.പി റിപ്പോര്‍ട്ട് കൈമാറി. വിഷയത്തില്‍ കളക്ടറുടെ റിപ്പോര്‍ട്ട് വന്ന ശേഷം തീരുമാനം എടുക്കും എന്ന് ടീക്കാറാം മീണ. വട്ടിയൂര്‍ക്കാവിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആയിരുന്ന മോഹന്‍ കുമാറിന് വേണ്ടി തിരഞ്ഞെടുപ്പ് സമയത്ത് എന്‍.എസ്.എസ് പരസ്യമായി പ്രചാരണത്തിന് ഇറങ്ങിയിരുന്നു. ജാതി സംഘടനകള്‍ പരസ്യമായി വോട്ട് ചോദിക്കുന്നത് ചട്ട വിരുദ്ധം ആണെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ പറഞ്ഞതിന് പിന്നാലെ ആയിരുന്നു എന്‍.എസ്.എസിന്റെ നീക്കം. ഇതിന് എതിരെ ആയിരുന്നു സി.പി.എമ്മിന്റെ പരാതി.
4. ശബരിമല ദര്‍ശനത്തിന് വീണ്ടും എത്തും എന്ന് ബിന്ദു അമ്മിണി. ശബരിമല ദര്‍ശനം നടത്തിയതിന്റെ വാര്‍ഷിക ദിനമായ ജനുവരി രണ്ടിന് ആയിരിക്കും ദര്‍ശനത്തിന് എത്തുക. സംരക്ഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കും. ഇന്ത്യയിലെ വ്യത്യസ്ത പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ ചേര്‍ന്ന് ആയിരിക്കും ദര്‍ശനം നടത്തുക. നവോത്ഥാന കേരള സ്ത്രീപക്ഷ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം എടുത്തത്. പൊലീസില്‍ നിന്നും സംരക്ഷണം കിട്ടും എന്ന പ്രതീക്ഷ ഇല്ലെന്നും ബിന്ദു അമ്മിണി പറഞ്ഞു. എ.കെ ബാലനുമായി കൂടിക്കാഴ്ച നടത്തി എന്ന ആരോപണം ബിന്ദു അമ്മിണി തള്ളി. ആദിവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ ആണ് മന്ത്രിയെ കണ്ടത്. ബി.ജെ.പി നേതാക്കളാണ് ആരോപണങ്ങള്‍ക്ക് പിന്നില്‍ എന്നും ബിന്ദു അമ്മിണി
5. പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ അലന്‍ ഷുഹൈബിനും താഹാ ഫസലിനും ജാമ്യം നിഷേധിച്ച് ഹൈക്കോടതി. ഇരുവരും സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെതാണ് ഉത്തരവ്. പ്രൊസിക്യൂഷന്റെ വാദവും പ്രതികളുടെ മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്ന രേഖകകളും കോടതി അംഗീകരിച്ചു. കേസില്‍ നിര്‍ണയകം ആയത്, കേസ് ഡയറിയും പ്രതികളുടെ വീട്ടില്‍ നിന്ന് അന്വേഷണ സംഘം പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകളും. മാവോയിസ്റ്റ് ബന്ധത്തിന് തെളിവില്ല എന്നും അതിനാല്‍ ജാമ്യം അനുവദിക്കണം എന്നുമായിരുന്നു പ്രതികളുടെ വാദം. നവംബര്‍ രണ്ടിനാണ് യു.എ.പി.എ ചുമത്തി പൊലീസ് അലനെയും താഹയെയും അറസ്റ്റ് ചെയ്തത്. വ്യാജ തെളിവുകള്‍ ഉണ്ടാക്കി മാവോയിസ്റ്റ് കേസില്‍ കുടുക്കി എന്നായിരുന്നു പ്രതികളുടെ ആരോപണം.
6. ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ കാഞ്ഞങ്ങാട്ട് തിരിതെളിയും. കലാമാമാങ്കം രാവിലെ 9 ണിക്ക് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. 28 വര്‍ഷത്തിന് ശേഷംസ്‌കൂള്‍ സ്‌കൂള്‍ കലോത്സവത്തിനുള്ള ആതിഥേയര്‍ ആവുന്നതിന്റെ ആവേശത്തില്‍ കാസര്‍കോട്ട് ജില്ല. കലോത്സവത്തിന്റെ അവസാനഘട്ട ഒരുക്കുങ്ങളും പൂര്‍ത്തിയായി. 28 വേദികളിലായി 239 മത്സര ഇനങ്ങളാണ് വേദിയില്‍ അരങ്ങേറുക. അപ്പീലിലൂടെ എത്തിയ 13,000 ത്തില്‍ അധികം വിദ്യാര്‍ത്ഥികള്‍ അടക്കം കലോത്സവ നഗരിയില്‍ എത്തിച്ചേരും. അതേസമയം, കലോത്സവത്തിന് എത്തുന്ന മൂവായിരത്തോളം പേര്‍ക്ക് ഒരേ സമയം ഭക്ഷണം ഒരുക്കാന്‍ ഉള്ള ഊട്ടുപുരയും തയ്യാറായി കഴിഞ്ഞു. എല്ലാ വേദികളിലേക്കും സൗജന്യ ബസ് സര്‍വ്വീസും ഒരുക്കിയിട്ടുണ്ട്. ആദ്യാവസാനം ഹരിത പ്രോട്ടോക്കോള്‍ ശക്തമായി പാലിച്ചാവും കലോത്സവം.
7. മഹാരാഷ്ട്രയില്‍ നിയമ സഭാ സമ്മേളനം പുരോഗമിക്കുന്നു. 288 എം.എല്‍.എമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ നാളെ സത്യപ്രതിജ്ഞ ചെയ്യും. ശിവസേന-എന്‍.സി.പി.- കോണ്‍ഗ്രസ് സഖ്യമായ മഹാ വികാസ് അഗാഡിയുടെ നേതാവായി കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെയെ തിരഞ്ഞെടുത്ത് ഇരുന്നു. പ്രോടേം സ്പീക്കര്‍ കാളിദാസ് കൊളംബ്കറുടെ അധ്യക്ഷതയില്‍ ഇന്ന് രാവിലെ എട്ട് മണിക്ക് തന്നെ പ്രത്യേക നിയമസഭാ സമ്മേളനം ആരംഭിച്ചു. എം.എല്‍.എമാരുടെ സത്യപ്രതിജ്ഞക്ക് ശേഷം സഭ ഇന്നത്തേക്ക് പിരിയാനാണ് സാധ്യത