rape-case

ദുബായ്: സോഷ്യൽ മീഡിയയിലെ ഡേറ്റിംഗ് അപ്പിലൂടെ പരിചയപ്പെട്ട സ്ത്രീകളെ അപ്പാർട്ട്മെന്റിലെത്തിച്ച് പീഡനത്തിനിരയാക്കിയ യുവാവിന് ദുബായ് പ്രാഥമിക കോടതി ശിക്ഷ വിധിച്ചു. 32കാരനായ നൈജീരിയക്കാരനാണ് 33 വയസുകാരിയായ ഉക്രയിൻ സ്വദേശിയെ പീഡിപ്പിച്ച കേസിൽ ആറുമാസം തടവ് ശിക്ഷ വിധിച്ചത്. തടവ് ശിക്ഷയ്ക്ക് ശേഷം പ്രതിയെ നാടുകടത്താനും കോടതി നിർദേശം നൽകി.

'സോഷ്യൽ മീഡിയ വഴിയാണ് ഇയാളെ പരിചയപ്പെട്ടത്. എന്നെ ഒരു ടാക്‌സി കാറിൽ അൽ ബർഷയിലെ അപ്പാർട്ട്മെന്റിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വേറെയാരും ഇല്ലായിരുന്നു. സിറിഞ്ചും കത്തിയും കാട്ടി ഭീഷണിപ്പെടുത്തി. ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ ഉച്ചത്തിൽ പാട്ടുവെച്ചു. അഞ്ച് തവണ പീഡിപ്പിച്ച ശേഷമാണ് ആ മുറി വിട്ട് പോകാൻ എന്നെ അനുവദിച്ചത്. തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു'- യുവതി പറഞ്ഞു.

അതേസമയം,​ കഴിഞ്ഞ മേയിൽ 53കാരിയെ 20 തവണ പീഡിപ്പിച്ച കേസിൽ ഇയാളെ ഒരുവർഷം തടവിനും,​നാടുകടത്താനും കോടതി വിധിച്ചിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് 33 കാരിയുടെ പരാതി വന്നത്. ഒരേ ഡേറ്റിംഗ് അപ്പ് ഉപയോഗിച്ചായിരുന്നു വശീകരണം.