vanchiyur-court

തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ മജിസ്ട്രേറ്റിനെ അഭിഭാഷകർ ചേംബറിൽ തടഞ്ഞുവെച്ചതായി റിപ്പോർട്ട്. ബാർ അസോസിയേഷൻ ഭാരവാഹികളുടെ നേതൃത്വത്തിലാണ് അഭിഭാഷകർ മജിസ്ട്രേറ്റ് ദീപ മോഹനെയാണ് തടഞ്ഞുവെച്ചത്. സി.ജെ.എം എത്തിയാണ് മജിസ്ട്രേറ്റിനെ മോചിപ്പിച്ചത്.

അപകടക്കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയതാണ് പ്രതിഷേധത്തിന് കാരണം. പാപ്പനംകോട് ഡിപ്പോയിലെ കെ.എസ് ആർ.ടിസി ഡ്രൈവർ മണിയുടെ ജാമ്യമാണ് റദ്ദാക്കിയത്. മുതിർന്ന അഭിഭാഷകനായിരുന്നു പ്രതിക്കായി ഹാജരായത്. ജാമ്യം നിഷേധിച്ച മജിസ്ട്രേറ്റിന്റെ നടപടി ശരിയല്ലെന്ന് ബാർ അസോസിയേഷൻ വ്യക്തമാക്കി. മജിസ്ട്രേറ്റ് കോടതി ബഹിഷ്കരിക്കാനാണ് ബാര്‍ അസോസിയേഷന്‍റെ തീരുമാനം