profit

കെ.എസ്.ആർ.ടി.സി അടക്കമുള്ള ചില സ്ഥാപനങ്ങൾ നഷ്‌ടത്തിൽ നിന്ന് നഷ്‌ടത്തിലേക്ക് കൂപ്പുകുത്തുമ്പോഴും ആശ്വാസം പകരുന്ന മറ്റു ചിലവകുപ്പുകളുണ്ട് നമ്മുടെ കേരളസർക്കാരിന്. ലോട്ടറിയും ബിവറേജസ് വകുപ്പും പോലുള്ള ചിലത്. എന്നാൽ ഇതിൽ ഒരു കാര്യമുണ്ട്. സർക്കാരിന് ലാഭം ഉണ്ടാക്കി കൊടുക്കുമെങ്കിലും ആരോഗ്യവും കൈയിലുള്ള കാശും തിരിച്ചുകൊടുത്തിട്ടു വേണം ഇവയിൽ നിന്നൊക്കെ നമ്മൾ ഉൽപ്പന്നങ്ങൾ വാങ്ങുവാൻ. കിട്ടിയാൽ ലോട്ടറി അല്ലേ എന്നൊക്കെ പറയാൻ വരട്ടെ, കിട്ടണമല്ലോ?

എന്നാൽ ബിവറേജസ് കോർപ്പറേഷനേക്കാൾ കൂടുതൽ ലാഭത്തിലോടി ഉപഭോക്താവിന് ആശ്വാസമേകുന്ന ഒരു സ്ഥാപനവുണ്ട് സർക്കാരിന്. കേരളത്തിന്റെ സ്വന്തം ചിട്ടികമ്പിനിയായ കെ.എസ്.എഫ്.ഇ ( കേരള സ്‌റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ്). ആരംഭിച്ചിട്ട് 50 വർഷങ്ങൾ പൂർത്തിയാക്കുന്ന കെ.എസ്.എഫ്.ഇയ്‌‌ക്ക് പറയാൻ അന്നും ഇന്നും ലാഭത്തിന്റെ കണക്കുകൾ മാത്രമേയുള്ളൂ.

വിദ്യാഭ്യാസമോ, വിവാഹമോ, വീടു പണിയോ എന്തുമാകട്ടെ ബാങ്കു വായ്‌പയേക്കാൾ സാധാരണക്കാരന് ആശ്വാസവും ലാഭവും കെ.എസ്.എഫ്.ഇ ചിട്ടിതന്നെയാണെന്ന് കെ.എസ്.എഫ്.ഇയുടെ ചെയ‌ർമാൻ പീലിപ്പോസ് തോമസ് പറയുന്നു. കൗമുദി ടിവിയുടെ സ്‌ട്രെയിറ്റ് ലൈൻ അഭിമുഖ പരിപാടിയിൽ അതിഥിയായി എത്തിയ അദ്ദേഹം കെ.എസ്.എഫ്.ഇയുടെ വർത്തമാന ഭാവി ലക്ഷ്യങ്ങൾ പങ്കുവയ്‌ക്കുകയാണ്.