മാരിഗല്ല, ക്രോണോളജി, ബലൂൺ , ദി സ്റ്റീഡ് എന്നീ ചിത്രങ്ങളും ശ്രദ്ധേയമായിരുന്നു. ഇറാനിയൻ ചിത്രമായ സൺ മദർ ഈ മേളയിൽ ഏറവും പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയ ചിത്രങ്ങളിലൊന്നായിരുന്നു. ജല്ലിക്കട്ടിന്റെ ചിത്രീകരണരീതി ജൂറിയെ ആകർഷിച്ചിട്ടുണ്ട് . കഴിഞ്ഞതവണ ഈ മ യൗ വിലൂടെ മികച്ച സംവിധായകനുളള രജതമയൂരം ലിജോയ്ക്കു ലഭിച്ചിരുന്നു.
മായീ ഘട്ട് ക്രൈം നമ്പർ 1032005 തിരുവനന്തപുരത്ത് ഫോർട്ട് പൊലീസ് സ്റ്റേഷനിൽ നടന്ന ഉരുട്ടിക്കൊലയെ ആസ്പദമാക്കിയുളളതാണ്. ഈ ചിത്രത്തിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ഉഷാ ജാദവ് മികച്ച നടിക്കുളള അവാർഡിനുളള സജീവ പരിഗണനയിലുണ്ട്. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ശ്യാമപ്രസാദ് മൂഖർജി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും. മേള ഇന്ന് സമാപിക്കും.
നേതാജിയായി തിളങ്ങി
ഗോകുലം ഗോപാലൻ
നേതാജി ഗോപാലകൃഷ്ണന്റെ വേഷത്തിൽ തിളങ്ങി പ്രമുഖ വ്യവസായി ഗോകുലം ഗോപാലൻ. ഇരുള ഭാഷയിൽ വിജേഷ് മണി സംവിധാനം ചെയ്ത നേതാജി എന്ന ചിത്രത്തിലാണ് ഗോപാലന്റെ അവിസ്മരണീയമായ പ്രകടനം. പേരക്കുട്ടിയെ ജീവിതത്തിന്റെ നന്മയുടെ പാഠങ്ങൾ പകർന്നു നൽകുന്ന കഥാപാത്രമായിട്ടാണ് ഗോകുലം ഗോപാലൻ അഭിനയിക്കുന്നത്. ഇന്നലെ ഇന്ത്യൻ പനോരമയിൽ നല്ല പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.
എക്സിബിഷന് വൻ തിരക്ക്
ചലച്ചിത്രോത്സവത്തിന്റെ അമ്പതാം വാർഷികത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ഇൻട്രാക്ടീവ് ഡിജിറ്റൽ എക്സിബിഷൻ വൻ ജനശ്രദ്ധയാകർഷിച്ചു. ചലച്ചിത്രമേളയുടെയും ഇന്ത്യൻ സിനിമയുടെയും ചരിത്രമാണ് പ്രദർശനത്തിൽ ഒരുക്കിയിട്ടുളളത്.