തിരുവനന്തപുരം: പി.എസ്.സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന കെ.കെ. രാജുവിനെ അനുസ്മരിച്ചു. പട്ടം പി.എസ്.സി പരീക്ഷാ ഹാളിൽ നടന്ന യോഗത്തിൽ യൂണിയൻ പ്രസിഡന്റ് കെ. സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. കമ്മിഷൻ അംഗം സി. സുരേശൻ എൻഡോവ്‌മെന്റ് വിതരണം നടത്തി. യൂണിയൻ മുൻ ജനറൽ സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ അനുസ്മരണ പ്രഭാഷണം നടത്തി. ധീരജ് .എസ്.എസ്, നിക്കോൾ ബിജു, ദേവനാരായൺ .കെ.എച്ച്, അസ്ന .എസ്.ടി, മിത്രവിന്ദ .ഡി, മേധ സുനിൽ, ഷാരോൺ .ജെ.എസ്, ദേവദത്ത് .ആർ.എസ്, ലക്ഷ്മി .എസ്, സായൂജ് .പി.എസ്, കൃഷ്ണ പ്രിയ .ടി, അലീവിയ റോസ് ജിന്നി, ആദർശ് .യു എന്നിവർ എൻഡോവ്‌മെന്റ് ഏറ്റുവാങ്ങി. യൂണിയൻ ജനറൽ സെക്രട്ടറി എം. ഷാജഹാൻ സ്വാഗതവും ജില്ലാ സെക്രട്ടറി ഷിബു ഗണേഷ് നന്ദിയും പറഞ്ഞു.