psc
പി.എസ്.സി

അഭിമുഖം

ആരോഗ്യ വകുപ്പിൽ, കാറ്റഗറി നമ്പർ 317/2018, 316/2018 പ്രകാരം വിജ്ഞാപനം ചെയ്ത, ജൂനിയർ കൺസൾട്ടന്റ് (ജനറൽ സർജറി) (രണ്ടാം എൻ.സി.എ.- ഈഴവ/തിയ്യ/ബില്ലവ, മുസ്ലിം) തസ്തികയിലേക്ക് ഡിസംബർ 4 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾ യഥാക്രമം രാവിലെ 8 നും 9 നും ഹാജരാകണം.

കാറ്റഗറി നമ്പർ 315/2018 പ്രകാരം വിജ്ഞാപനം ചെയ്ത, ജൂനിയർ കൺസൾട്ടന്റ് (ജനറൽ സർജറി) (രണ്ടാം എൻ.സി.എ.- പട്ടികജാതി) തസ്തികയിലേക്ക് ഡിസംബർ 5 ന് രാവിലെ 9.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾ രാവിലെ 8 മണിക്ക് ഹാജരാകണം. വിശദാംശങ്ങൾക്ക് ആസ്ഥാന ഓഫീസിലെ ജി.ആർ. 1 സി. വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ: 0471 2546325).


കേരള സംസ്ഥാന ആസൂത്രണബോർഡിൽ, കാറ്റഗറി നമ്പർ 434/2016 പ്രകാരം വിജ്ഞാപനം ചെയ്ത, റിസർച്ച് അസിസ്റ്റന്റ് തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്ക് ഡിസംബർ 4, 5, 6 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ചും, ഡിസംബർ 4, 5, 6, 11, 12 തീയതികളിൽ എറണാകുളം മേഖലാ ഓഫീസിൽ വച്ചും, ഡിസംബർ 5, 6, 18, 19, 20 തീയതികളിൽ കോഴിക്കോട് മേഖലാ ഓഫീസിൽ വച്ചും, ഡിസംബർ 13 ന് കോഴിക്കോട് ജില്ലാ ഓഫീസിൽ വച്ചും അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 2 എ. വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ: 0471 2546447).


മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ, കാറ്റഗറി നമ്പർ 418/2016 പ്രാകാരം വിജ്ഞാപനം ചെയ്ത, അസിസ്റ്റന്റ് പ്രൊഫസർ ഇൻ ജനറൽ മെഡിസിൻ തസ്തികയിലേക്ക് ഡിസംബർ 4, 5, 6, 11, 12, 13 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. കൂടുതൽ വിവരങ്ങൾക്ക് ജി.ആർ. 10 വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ: 0471 2546438).


ഒ.എം.ആർ. പരീക്ഷ

വ്യവസായ വാണിജ്യ വകുപ്പിൽ കാറ്റഗറി നമ്പർ 125/2018 പ്രകാരം വിജ്ഞാപനം ചെയ്ത, ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫീസർ തസ്തികയിലേക്ക് ഡിസംബർ 3 ന് രാവിലെ 7.30 മുതൽ 9.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റുകൾ പ്രൊഫൈലിൽ.


ഒറ്റത്തവണ പ്രമാണപരിശോധന
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ, കാറ്റഗറി നമ്പർ 157/2019 പ്രകാരം വിജ്ഞാപനം ചെയ്ത ലക്ചറർ ഇൻ സ്റ്റാറ്റിസ്റ്റിക്സ് (രണ്ടാം എൻ.സി.എ.- എൽ.സി./എ.ഐ, കാറ്റഗറി നമ്പർ 158/2019 പ്രകാരം വിജ്ഞാപനം ചെയ്ത ലക്ചറർ ഇൻ മാത്തമാറ്റിക്സ് (രണ്ടാം എൻ.സി.എ.-ധീവര) തസ്തികകളിലേക്ക് ഡിസംബർ 3 ന് രാവിലെ 10.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ ഒറ്റത്തവണ പ്രമാണപരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 2 ബി വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ: 0471 2546324).


മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ, കാറ്റഗറി നമ്പർ 219/2017 പ്രകാരം വിജ്ഞാപനം ചെയ്ത ആഡിയോളജിസ്റ്റ് ആൻഡ് സ്പീച്ച് പത്തോളജിസ്റ്റ് തസ്തികയിലേക്ക് ഡിസംബർ 4 ന് രാവിലെ 10.30 മുതൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ ഒറ്റത്തവണ പ്രമാണപരിശോധന നടത്തും.