ss

തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനവും അതിന്റെ പ്രത്യാഘാതങ്ങളും നിയന്ത്രിക്കുന്നതിൽ തണ്ണീർത്തടങ്ങൾ വഹിക്കുന്ന പങ്ക് നിർണായകമാണെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ അഭിപ്രായപ്പെട്ടു. വെള്ളായണി കാർഷിക കോളേജ് സംഘടിപ്പിച്ച കായലോരം - അഗ്രി ലെയ്ക്ക് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.വിൻസെന്റ് എം.എൽ.എ അദ്ധ്യക്ഷനായി. കേരള കാർഷിക സർവകലാശാല, വെള്ളായണി കാർഷിക കോളേജിലെ സ്റ്റുഡൻസ് യൂണിയൻ, സ്റ്റേറ്റ് വെറ്റ്ലാന്റ് അതോറിട്ടി, കല്ലിയൂർ ഗ്രാമപഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിലാണ് കായൽ ഫെസ്റ്റ് സംഘടിപ്പിച്ചത്.

വെള്ളായണി കാർഷിക കോളേജ് ഡീൻ ഡൊ.എ.അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. കല്ലിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കുമാർ.എസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗിരിജ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പത്മകുമാർ .പി, വാർഡ് മെമ്പർ കിരൺ കുമാർ .പി.എസ്, കൃഷി ഓഫീസർ നിഷ സോമൻ,​ പ്രോഗ്രാം കോ ഒാർഡിനേറ്റർ ഡോ.അലൻ തോമസ് തുടങ്ങിയവർ സംസാരിച്ചു. ഫെസ്റ്റിന്റെ ഭാഗമായി സെമിനാറുകൾ, കാർഷിക പ്രദർശനങ്ങൾ, മത്സരങ്ങൾ, അഗ്രോ ക്ലിനിക്കുകൾ എന്നിവയും സംഘടിപ്പിച്ചു.