വികടകുമാരൻ എന്ന ചിത്രത്തിനുശേഷം ബോബൻ സാമുവൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'അൽ മല്ലു'വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. നമിത പ്രമോദാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. പൂർണ്ണമായും ദുബായ്-അബുദാബി കേന്ദ്രീകരിച്ചിട്ടുള്ള ചിത്രം സമകാലീന പ്രവാസ ലോകത്തെ മലയാളി പെൺകുട്ടിയുടെ കഥയാണ് പറയുന്നത്. ഐ.ടി രംഗത്ത് ജോലി ചെയ്യുന്ന നയന എന്ന കഥാപാത്രത്തെയാണ് നമിത ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മിയ,സിദ്ധിഖ്,മിഥുൻ രമേശ്,ധർമ്മജൻ ബോൾഗാട്ടി, ഷീലു ഏബ്രഹാം, സിനിൽ സൈനുദ്ദീൻ, വരദ ജിഷിൻ, ജെന്നിഫർ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.രഞ്ജിൻരാജാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതമൊരുക്കുന്നത്.മെഹിഫിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ സജിൽസ് മജീദാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.