ss

കാട്ടാക്കട: സാമ്പത്തിക ബാദ്ധ്യതയുണ്ടെങ്കിലും റോഡു നിർമ്മാണത്തിന് തടസമുണ്ടാകില്ലെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. കാട്ടാക്കട നിയോജക മണ്ഡലത്തിൽ 19 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന വിവിധ റോഡുകളുടെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഐ.ബി. സതീഷ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.അജിത, ബ്ലോക്ക് പഞ്ചായത്തംഗം ജി. സ്റ്റീഫൻ, ചീഫ് എൻജിനിയർ എൽ.ബീന, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശരത് ചന്ദ്രൻ നായർ, ബ്ലോക്ക്‌ - ഗ്രാമ പഞ്ചായത്തംഗങ്ങൾ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.