തിരുവനന്തപുരം: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ ആവശ്യപ്പെട്ടു. ശുദ്ധജല വിതരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ പദ്ധതികളുടെ നടത്തിപ്പിന്റെ പ്രാദേശികതല പ്രശ്നം ചർച്ച ചെയ്ത് മെച്ചപ്പെടുത്തുന്നതിന് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സബ് ഡിവിഷൻതല ആലോചനാ സമിതി യോഗത്തിലാണ് ആവശ്യം ഉന്നയിച്ചത്. കൗൺസിലർമാരായ വഞ്ചിയൂർ ബാബു, ഡി. അനിൽകുമാർ, ഐഷാ ബേക്കർ, എസ്.കെ.പി. രമേശ്, ഷീജാ മധു, ആർ. സുരേഷ്, എസ്. വിജയകുമാരി, എം.വി. ജയലക്ഷ്മി, ലക്ഷ്മി .എം, ശശി തരൂർ എം.പിയുടെ പ്രതിനിധി സിന്ധു, വാട്ടർ അതോറിട്ടി എക്സിക്യൂട്ടിവ് എൻജിനിയർ ആർ.വി. സന്തോഷ് കുമാർ, അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനിയർമാരായ വിപിൻ ചന്ദ്രൻ, എസ്.ആർ. ശ്രീജേഷ്, രാജേഷ് .വി.എം, റോഡ്സ് അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനിയർ ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു.