പരീക്ഷാകേന്ദ്രങ്ങൾ
ഡിസംബർ 2 ന് ആരംഭിക്കുന്ന ബി.എസ്.സി (ആന്വൽ സ്‌കീം) പാർട്ട് മൂന്ന് മെയിൻ ആൻഡ് സബ്സിഡിയറി വിഷയങ്ങൾക്കുളള മേഴ്സിചാൻസ് പരീക്ഷയ്ക്ക് കാര്യവട്ടം എസ്.ഡി.ഇ, എസ്.എൻ കോളേജ്, കൊല്ലം, എസ്.എൻ കോളേജ്, ചേർത്തല എന്നിവിടങ്ങൾ മാത്രമായിരിക്കും പരീക്ഷാകേന്ദ്രങ്ങൾ. ഗവ.ആർട്സ് കോളേജ്, തിരുവനന്തപുരം, യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങൾ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ കാര്യവട്ടം എസ്.ഡി.ഇ യിൽ നിന്നു ഹാൾടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷ എഴുതണം. എം.എസ്.എം കോളേജ്, കായംകുളം, എൻ.എസ്.എസ് കോളേജ്, പന്തളം, എസ്.എൻ കോളേജ് ഫോർ വിമൻ, കൊല്ലം എന്നിവിടങ്ങൾ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ എസ്.എൻ കോളേജ്, കൊല്ലത്ത് നിന്നു ഹാൾടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷ എഴുതണം. എൻ.എസ്.എസ് കോളേജ്, ചേർത്തല, എസ്.ഡി കോളേജ്, ആലപ്പുഴ എന്നിവിടങ്ങൾ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ എസ്.എൻ കോളേജ്, ചേർത്തലയിൽ നിന്നും ഹാൾടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷ എഴുതണം.
മൂല്യനിർണയ ക്യാമ്പ്
നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്, ബി.എ/ബി.എസ്.സി/ബി.കോം കരിയർ റിലേറ്റഡ് പരീക്ഷകളുടെ ഉത്തരക്കടലാസുകളുടെ മൂല്യനിർണയം ആരംഭിക്കുന്നതിനാൽ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്ന കോളേജുകളിലെ സി.ബി.സി.എസ്.എസ് കോഴ്സിന്റെ റഗുലർ ക്ലാസുകൾ 29 നും കരിയർ റിലേറ്റഡ് (സി.ആർ) കോഴ്സിന്റെ റഗുലർ ക്ലാസുകൾ ഡിസംബർ 2 നും റദ്ദ് ചെയ്യും. ഈ ദിവസങ്ങളിലെ സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ല.
ഓപ്പൺ വൈവ
ഫിലോസഫി പഠനഗവേഷണ വകുപ്പിലെയും യൂണിവേഴ്സിറ്റി കോളേജിലെയും (ഫിലോസഫി) 2018-19 ബാച്ച് എം.ഫിൽ വിദ്യാർത്ഥികളുടെ ഓപ്പൺ വൈവ ഡിസംബർ 10 ന് രാവിലെ 10.30 ന് കാര്യവട്ടം സർവകലാശാല കാമ്പസിലുളള ഫിലോസഫി പഠനവകുപ്പിൽ നടത്തും.
ടൈംടേബിൾ
അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ/ബി.എസ്.സി/ബി.കോം (എഫ്.ഡി.പി - റഗുലർ 2017 അഡ്മിഷൻ, സപ്ലിമെന്ററി - 2014, 2015 & 2016 അഡ്മിഷനുകൾ) ഡിഗ്രി പരീക്ഷയ്ക്കുളള ടൈംടേബിൾ വെബ്‌സൈറ്റിൽ.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ ബി.എഡ് ഡിഗ്രി പരീക്ഷ (2004 & 2013 സ്‌കീം - മേഴിസിചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ എൽ എൽ.എം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഡിസംബർ 7 ന് മുൻപ് സർവകലാശാല ഓഫീസിൽ സമർപ്പിക്കണം.
തീയതി നീട്ടി
സർവകലാശാലയുടെ അറബിക് വിഭാഗം നടത്തുന്ന കമ്മ്യൂണിക്കേറ്റീവ് അറബിക് സർട്ടിഫിക്കറ്റ് കോഴ്സ് ജനുവരി ബാച്ചിലേക്ക് അപേക്ഷിക്കാനുളള അവസാന തീയതി ഡിസംബർ 2 ലേക്ക് നീട്ടി. യോഗ്യത: പ്ലസ്ടു, ഫോൺ: 9747318105