ന്യൂഡൽഹി : നിലവിൽ ഇന്ത്യയിൽ സാമ്പത്തിക മാന്ദ്യമില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. സാമ്പത്തിക വളർച്ചയിൽ കുറവുണ്ടാകാമെങ്കിലും രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഉണ്ടാവില്ലെന്നും ധനമന്ത്രി പറഞ്ഞു. സാമ്പത്തികമാന്ദ്യത്തെക്കുറിച്ച് രാജ്യസഭയിൽ നടന്ന ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അവർ..
2014 മുതലുള്ള കാലത്ത് സാമ്പത്തികവളർച്ചാനിരക്കിൽ മികച്ച മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. 2009-2014 കാലത്ത് ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം 6.4 ശതമാനമായിരുന്നത് 2014-2019 കാലത്ത് 7.5 ശതമാനമായി ഉയർന്നതായും അവർ ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ലക്ഷ്യമിട്ടാണ് സർക്കാർ എല്ലാ നടപടികളും സ്വീകരിച്ചിരിക്കുന്നതെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി..