ബാബറി മസ്ജിദ്-രാമ ജൻമഭൂമി കേസിന്റെ നിർണായക വിധിയും ചരിത്ര വഴികളും പ്രമേയമാക്കി ചലച്ചിത്രം ഒരുങ്ങുന്നു.
മണികർണിക എന്ന സിനിമയിൽ സഹസംവിധായിക വേഷമണിഞ്ഞ ബോളിവുഡ് താരം കങ്കണ റണാവതാണ് ചിത്രം നിർമ്മിക്കുന്നത്.
ബാഹുബലിയുടെ തിരക്കഥാകൃത്തും രാജമൗലിയുടെ പിതാവുമായ വിജയേന്ദ്രപ്രസാദാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.
'മണികർണിക', 'തലൈവി' എന്നീ ചിത്രങ്ങൾക്കു ശേഷം ഇത് മൂന്നാം തവണയാണ് വിജയേന്ദ്രപ്രസാദ് കങ്കണയ്ക്കായി തിരക്കഥ ഒരുക്കുന്നത്.
'അപാരജിത അയോദ്ധ്യ' എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. അടുത്ത വര്‍ഷം ആദ്യം ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.
'നൂറ് കണക്കിന് വർഷങ്ങളായി കത്തുന്ന ഒരു വിഷയമാണ് രാമക്ഷേത്രം. എൺപതുകളിൽ ജനിച്ച ഒരു വ്യക്തി എന്ന നിലയിൽ നെഗറ്റീവ് വെളിച്ചത്തിലാണ് ഞാൻ അയോദ്ധ്യയുടെ പേര് കേട്ടിരുന്നത്. ത്യാഗത്തിന്റെ ആൾരൂപമായ ഒരു രാജാവ് ജനിച്ച ഭൂമിയാണ് ഒരു സ്വത്ത് തർക്കത്തിന് വിഷയമായത്. ഈ കേസ് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ തന്നെ മുഖച്ഛായ മാറ്റി. ഇന്ത്യയുടെ മതേതര മനോഭാവം ഉൾക്കൊണ്ടാണ് കേസിൽ വിധി വന്നത്. അയോദ്ധ്യ -ബാബറി മസ്ജിദ് വിഷയത്തിൽ നിരവധി ഡോക്യുമെന്ററികൾ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ടെന്നും ഇത് ആദ്യമായിട്ടാണ് ഈ വിഷയത്തെ കുറിച്ച് ഒരു സിനിമ നിര്‍മ്മിക്കുന്നത്' എന്നാണ് ഇതിനെ കുറിച്ച് കങ്കണ പറഞ്ഞത്.
ദശാബ്ദങ്ങൾനീണ്ട നിയമയുദ്ധത്തിന് ശേഷമാണ് അയോദ്ധ്യ ഭൂമി തർക്ക കേസിൽ സുപ്രീംകോടതി അന്തിമ വിധി പ്രഖ്യാപിച്ചത്.
രാമജന്മഭൂമിയിൽ ക്ഷേത്രം പണിയണമെന്നായിരുന്നു വിധി. ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
Kangana’s first production will be on the topic of Ram Mandir, celebrating the spirit of devotion, casting begins soon @JungleePictures @MumbaiMirror @KanganaTeam pic.twitter.com/DfdE0n63W8
— Rangoli Chandel (@Rangoli_A) November 25, 2019