ss

നെടുമങ്ങാട് : നെടുമങ്ങാട്ടെ സപ്ലൈകോ ഗോഡൗണിലെ അഴിമതിയെ കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് പാലോട് രവി ആവശ്യപ്പെട്ടു. അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ പ്രതിപക്ഷ നേതാവ് ടി.അർജ്ജുനന്റെ നേതൃത്വത്തിൽ കച്ചേരി ജംഗ്ഷനിൽ സംഘടിപ്പിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുവിതരണ സമ്പ്രദായം തകർക്കുന്ന തരത്തിലുള്ള പ്രവൃത്തികൾ സപ്ളൈകോ അധികാരികൾ നിറുത്തലാക്കണമെന്നും ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോൺഗ്രസ് നേതാക്കളായ ആനാട് ജയൻ, അഡ്വ.എൻ.ബാജി, തേക്കട അനിൽകുമാർ, നെട്ടിറച്ചി റജയൻ, അഡ്വ.എസ്.അരുൺകുമാർ, എം.എസ്.ബിനു, മഹേഷ് ചന്ദ്രൻ, സജാദ് മന്നൂർകോണം എന്നിവർ സംസാരിച്ചു.