ഒ വി വിജയൻ സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഖസാക്കിൻറെ ഇതിഹാസം സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച തസ്രാക്ക് ഫോട്ടോഗ്രാഫി മത്സരത്തിൽ കേരളകൗമുദി പാലക്കാട് യൂണിറ്റിലെ ഫോട്ടോഗ്രാഫർ പി. എസ് മനോജ് രണ്ടാം സമ്മാനം നേടി.
തസ്രാക്ക് ഗ്രാമം പശ്ചാത്തലമായ ചിത്രങ്ങളായിരുന്നു വിഷയം. 49 ചിത്രങ്ങൾ മത്സരത്തിനായി സമർപ്പിക്കപ്പെട്ടിരുന്നു .പുരസ്‌കാരം ശില്പവും , പ്രശസ്‌തി പത്രവും 5000 രൂപയും അടങ്ങുന്നതാണ് സമ്മാനം.
ഫോട്ടോഗ്രാഫർമാരായ ഹരിഹരൻ സുബ്രഹ്മണ്യൻ , മോഹൻ ദാസ് പഴമ്പാലക്കോട് , അഷ്റഫ് മലയാളി എന്നിവരടങ്ങുന്ന ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്.ഡിസംബറിൽ തസ്രാക്കിലെ ഒ.വി.വിജയൻ സ്മാരക മന്ദിരത്തിൽ നടക്കുന്ന ഫോട്ടോഗ്രാഫി സെമിനാറിൽ സമ്മാനങ്ങൾ നൽകും.എടത്തറ പൂണ്ടിശ്ശേരി വീട്ടിൽ പി.വി ഷണ്മുഖൻറെയും കുമാരിയുടെയും മകനാണ് മനോജ്. ഭാര്യ - പ്രീത മനോജ്