odisha-

ഭുവനേശ്വർ: പ്രണയം നിരസിച്ചതിന് യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച് യുവതിയുടെ പ്രതികാരം. ഒഡിഷയിലെ ഘട്ടക്കിൽ ഷിക്കരിപ്പൂരിലാണ് സംഭവം.. യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ജഗത്ത്പൂർ സ്വദേശിയായ അലേഖ് ബാരിക്ക് എന്ന യുവാവിന്റെ നേർക്കാണ് യുവതി ആസിഡ് ആക്രമണം നടത്തിയത്. യുവാവിന്റെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. പെൺകുട്ടിക്ക് തന്നോട് പ്രണയമായിരുന്നുവെന്നും എന്നാല്‍ തനിക്ക് ഉണ്ടായിരുന്നില്ലെന്നും പ്രണയം നിരസിച്ചതിനെത്തുടർന്നാണ് ആസിഡ് ആക്രമണം നടത്തിയതെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. അതേസമയം, ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് ഘട്ടക്ക് ഡി.സി.പി അഖിലേശ്വർ പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.