അർജുൻ റെഡി എന്ന തെലുങ്ക് സൂപ്പർഹിറ്റ് ചിത്രത്തിലൂടെ സൂപ്പർതാരമായി മാറിയ നായകനാണ് വിജയ് ദേവരകൊണ്ട. ഗീത ഗോവിന്ദം, ഡിയർ കോമ്രേഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിനും പ്രിയങ്കരനാണ് താരം. വിജയ് ദേവരകൊണ്ടയുടെ പുതിയ വീടാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്നത്.
ഹൈദരാബാദിലെ ജൂബിലി ഹിൽസിലാണ് വിജയ്‌യുടെ പുതിയ വീട്. അടുത്ത ബന്ധുക്കളും കുടുംബസുഹൃത്തുക്കളും ഗൃഹപ്രവേശനത്തിൽ പങ്കെടുത്തു. 15 കോടിയോളം രൂപ മുടക്കിയാണ് താരം വീട് വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ.
ഞാൻ ഒരു വലിയ വീട് വാങ്ങി. അത് എന്നെ ഭയപ്പെടുത്തുന്നു. ഇനി അത് നോക്കിനടത്തേണ്ടത് അമ്മയുടെ ചുമതലയാണ്. പുതിയ വീട്ടിലേക്ക് സ്വാഗതം. താരം സമൂഹമാധ്യമത്തിൽ ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചു. വേൾഡ് ഫെയ്മസ് ലവർ എന്ന ചിത്രമാണ് താരത്തിന്റെ അടുത്ത റിലീസ്.