imran-khan-

ഇസ്ലാമാബാദ്: രാത്രിയിൽ മരങ്ങൾ ഓക്‌സിജൻ പുറന്തള്ളുന്നു എന്ന പ്രസ്താവനയുമായി പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാന്‍. മരങ്ങൾ വച്ചു പിടിപ്പിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച്‌ സംസാരിക്കുന്നതിനിടെയാണ് ഇമ്രാൻ ഖാന് അബദ്ധം പറ്റിയത്. മരങ്ങൾ രാത്രിയിൽ ഓക്‌സിജൻ വലിച്ചെടുക്കുകയും കാർബൺ ഡൈ ഓക്‌സൈഡ് പുറന്തള്ളുകയും ചെയ്യുന്നുവെന്നാണ് ശാസ്ത്രീയ വിശദീകരണം.

ഇതോടെ പ്രധാനമന്ത്രിയുടെ അബദ്ധം സോഷ്യൽ മീഡിയ ഏറ്റെടുത്തു. പ്രധാനമന്ത്രിയെ ചോദ്യം ചെയ്തും പരിഹസിച്ചും പാകിസ്ഥാന്‍ സ്വദേശികൾ തന്നെ രംഗത്തെത്തിയിട്ടുണ്ട്. പാകിസ്ഥാനിലെ മരങ്ങൾ രാത്രിയില്‍ ഓക്‌സിജനാണോ പുറന്തള്ളുന്നതെന്ന ചോദ്യവുമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഇമ്രാൻ ഖാന്‍ ഓക്‌സ്‌ഫോർഡ് ബിരുദധാരി തന്നെയാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇമ്രാനില്‍ നിന്നും ചില പുതിയ കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന അടക്കമുള്ള ട്വീറ്റുകളും ഉണ്ട്.

There's something new to learn from Imran Khan as usual; trees🌲 at night provide oxygen. Really?@Xadeejournalist@abbasnasir59pic.twitter.com/Pjhidq5hha

— KHALID MAHMOOD (@KhalidMahmood60) November 25, 2019