cornwall

അഫ്ഗാനെതിരെ വിൻഡീസ് സ്പിന്നർ കോൺവാളിന് 7 വിക്കറ്ര്

ലക്‌നൗ:വെസ്റ്റിൻഡീസിനെതിരായ ഒന്നാം ക്രിക്കറ്ര് ടെസ്റ്രിൽ റഹിം കോൺവാളിന്റെ വിസ്മയ ബൗളിംഗിന് മുന്നിൽ അഫ്ഗാനിസ്ഥാന് ബാറ്രിംഗ് തകർന്നു. ഒന്നാം ദിനം ആദ്യം ബാറ്ര് ചെയ്ത അഫ്ഗാൻ ഒന്നാം ഇന്നിംഗ്സിൽ 187 റൺസിന് ആൾഔട്ടായി. ഏഴ് വിക്കറ്റ് വീഴ്ത്തിയ ടെസ്റ്റ് ക്രിക്കറ്ര് ചരിത്രത്തിലെ ഭാരമേറിയ താരമായ കോൺവാളിന്റെ ബൗളിംഗാണ് അഫ്ഗാനെ ചെറിയ സ്കോറിൽ ഒതുക്കിയത്. തുടർന്ന് ഒന്നാം ഇന്നിംഗ്സിനിറങ്ങിയ വെസ്റ്രിൻഡീസ് ഒന്നാം ദിനം സ്റ്രമ്പെടുക്കുമ്പോൾ 2 വിക്കറ്ര് നഷ്ടത്തിൽ 68 റൺസ് എന്ന നിലയിലാണ്. എട്ട് വിക്കറ്റ് കൈയിലിരിക്കേ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാൻ വെസ്റ്റിൻഡീസിന് 120 റൺസ് മതി. ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റ് (11), ഷായ് ഹോപ്പ് (7) എന്നിവരുടെ വിക്കറ്രുകളാണ് അവർക്ക് നഷ്ടമായത്. കാംപ്‌ബെൽ (30), ഷംറാഹ് ബ്രൂക്‌സ് (19) എന്നിവരാണ് ക്രീസിലുള്ളത്.

നേരത്തേ അഹമ്മദി (39),അമീർ ഹംസ (34),സസായ് (32) എന്നിവർക്ക് മാത്രമാണ് അഫ്ഗാൻ നിരയിൽ പിടിച്ചു നിൽക്കാനായത്.

75/7

25.3 ഓവറിൽ 5 മെയ്ഡനുൾപ്പെടെ 75 റൺസ് വഴങ്ങിയാണ് കോൺവാൾ ഏഴ് വിക്കറ്റ് നേടയിത്

കോൺവാളിന്റെ കരിയർ ബെസ്റ്ര് പ്രകടനം.