karyavattom

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഡിസംബർ എട്ടിന് നടക്കുന്ന ഇന്ത്യ വെസ്റ്റിൻഡീസ് ട്വന്റി-20 ക്രിക്കറ്റ് മത്സരത്തിന്റെ ഓൺലൈൻ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. നടൻ മമ്മൂട്ടി ഓൺലൈൻ ടിക്കറ്റ് വില്പന ഉദ്ഘാടനം ചെയ്തു. അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ, ബി.സി.സി.ഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോർജ്, കെ.സി.എ സെക്രട്ടറി ശ്രീജിത്ത് വി. നായർ, ട്വന്റി-20 ജനറൽ കൺവീനർ സജൻ കെ. വർഗീസ്, സഞ്ജു സാംസൺ തുടങ്ങിയവർ പങ്കെടുത്തു. ടിക്കറ്റ് ബുക്കിങ്ങിനായുള്ള ലിങ്ക് കെ.സി.എ വെബ്‌സൈറ്റിൽ ലഭിക്കും. കെ.സി.എയുടെ ടിക്കറ്റിങ് പാർട്ണർ പേടിഎം ആണ്.

പേടിഎം ആപ്പ്, പെടിഎം ഇൻസൈഡർ, പേടിഎം വെബ്‌സൈറ്റ് (​w​w​w.​i​n​s​i​d​e​r.​i​n,​ ​p​a​y​t​m.​c​o​m,​ ​k​e​r​a​l​a​c​r​i​c​k​e​t​a​s​s​o​c​i​a​t​i​o​n.​c​o​m​)​എന്നിവ വഴി ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാം. അപ്പർ ടയർ ടിക്കറ്റുകൾക്ക് 1000 രൂപയും ലോവർടയർ ടിക്കറ്റുകൾക്ക് 2000 രൂപയും സ്‌പെഷ്യൽ ചെയർ ടിക്കറ്റുകൾക്ക് 3000 രൂപയും എക്സിക്യൂട്ടീവ് പവലിയനിൽ (ഭക്ഷണമുൾപ്പടെ) 5000 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ജി.എസ്.ടിയും കേരള പ്രളയ സെസും ഉൾപ്പടെയാണ് ഈ തുക. ഒരാൾക്ക് ഒരുഇമെയിൽ ഐഡിയിൽ നിന്നും ഒരു മൊബൈൽ നമ്പറിൽ നിന്നും ആറ് ടിക്കറ്റുകൾ വരെ ബുക്ക്‌ചെയ്യാം. സ്റ്റേഡിയത്തിൽ പ്രവേശിക്കുന്നതിനായി ഏതെങ്കിലും ഫോട്ടോ പതിച്ച ഐ.ഡി കാർഡും പരിശോധനയ്ക്ക് വിധേയമാക്കണം. വിദ്യാർഥികൾക്കായി 500 രൂപ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാകും. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ സ്റ്റുഡന്റ് ഐ.ഡികാർഡ് നൽകുകയും ഇതേ ഐ.ഡി സ്റ്റേഡിയത്തിലെ പ്രവേശന കവാടത്തിൽ പരിശോധനയ്ക്ക് വിധേയമാക്കുകയും വേണം. ആക്സിസ് ബാങ്കാണ് മത്സരത്തിന്റെ ഈവന്റ് പാർട്ട്നർ, ന്യൂ ഇൻഡ്യ അഷുറൻസ് കോ.ലിമിറ്റഡ് ഇൻഷുറൻസ് പാർട്ട്നറും, വെറൈറ്റി ഐസ്‌ക്രീം റിഫ്രഷ്‌മെന്റ് പാർട്ടനറുമാണ്. അനന്തപുരി ഹോസ്പിറ്റലാണ് മെഡിക്കൽ പാർട്ട്നർ. അത്‌ലറ്രിക്കോ മാഡ്രിഡിനെതിരെ ഏറെക്കുറെ അസാധ്യമായ ആംഗിളിൽ നിന്ന് ഫ്രീകിക്കിലൂടെ യുവന്റസ് താരം ഡിബാല ഗോൾ നേടുന്നതിന്റെ ഗ്രാഫിക്സ് ഡിബാലയെ സഹതാരങ്ങൾ അഭിനന്ദിക്കുന്നു