child-abuse-

പെൻസിൽവാനിയ: നഗ്നചിത്രങ്ങൾ കാണിച്ച് 15 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കമിതാക്കൾ അറസ്റ്റിൽ. പെൻസിൽവാനിയ സ്വദേശികളായ എമിലി ജാവിൻസും കാമുകനായ ജേക്കബ് ബെക്കറുമാണ് അറസ്റ്റിലായത്. ഇരയായ ആൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിലാണ് അറസ്റ്റ്. മകന്റെ ഫോണിലേക്ക് കമിതാക്കളിൽ നിന്നും വന്ന അശ്ലീല മെസേജുകൾ കണ്ടാണ് പിതാവ് പരാതി നൽകിയത്.

15കാരനെ ഡങ്കൺസ് ആന്റ് ഡ്രാഗൺസ് എന്ന ഗെയിമിലൂടെയാണ് ഇവർ പരിചയപ്പെടുന്നത്. ലൈംഗിക വൈകൃതങ്ങളിൽ താത്പര്യമുള്ള ഫറി എന്ന ഗ്രൂപ്പിലെ അംഗങ്ങളാണ് ഇരുവരും. പൂച്ചകളായി വേഷം ധരിച്ചാണ് ഇവർ പ്രത്യക്ഷപ്പെടുക. തന്നെ ആടായിട്ടാണ് ഇവർ കണ്ടിരുന്നതെന്നും കുട്ടി പൊലീസിനോട് പറഞ്ഞു. ജാവിൻസും ബെക്കറും കുട്ടിയെ ലൈംഗികമായി ദുരുപയോഗപ്പെടുത്തിയിട്ടുണ്ട് എന്ന് പൊലീസിനോട് സമ്മതിച്ചു.

ഇവർ രണ്ടുപേരും ചേര്‍ന്നുള്ള നഗ്ന ചിത്രങ്ങൾ കുട്ടിക്ക് മെസഞ്ചർ വഴി അയച്ചുകൊടുക്കുമായിരുന്നുവെന്നും പിന്നീട് കുട്ടിയെ തങ്ങളുടെ 'പെറ്റ്' ആയി ദത്തെടുക്കാമെന്ന് വാഗ്ദാനം നൽകിയിരുന്നുവെന്നും ഇവർ പറയുന്നു. തങ്ങൾ വളർത്തുന്ന ആട്ടിൻകുട്ടി എന്ന രീതിയിലാണ് ഇവർ കുട്ടിയെ കണ്ടിരുന്നത്. കുട്ടിയെ ഉപയോഗിച്ച് പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിലേർപ്പെട്ടതായും പൊലീസ് സ്ഥിരീകരിച്ചു. ഇപ്പോൾ ഇരുവരും ജയിലിലാണ്.