പതിനഞ്ച് വർഷങ്ങൾക്ക് ശേഷം മംമ്ത മോഹൻദാസ് വീണ്ടും സൈജു കുറുപ്പിന്റെ നായികയാകുന്നു. ഹരിഹരൻ സംവിധാനം ചെയ്ത മയൂഖത്തിലൂടെ നായികാനായകന്മാരായി അരങ്ങേറിയ മംമ്തയും സൈജുവും ഫോറൻസിക്കിലൂടെയാണ് വീണ്ടും ജോടികളാകുന്നത് .
അഖിൽ പോളും അനസ് ഖാനും ചേർന്ന് രചനയും സംവിധാനവും നിർവഹിക്കുന്ന ഫോറിൻസിക്കിൽ ടൊവിനോ തോമസാണ് നായകൻ .
ബാബാ കല്യാണി, കോടതി സമക്ഷം ബാലൻ വക്കീൽ എന്നീ സിനിമകളിലഭിനയിച്ചിട്ടുണ്ടെങ്കിലും ഇരുവരും ആ സിനിമകളിൽ ജോടികളായിരുന്നില്ല. ഒരുമിച്ചുള്ള രംഗങ്ങളുമുണ്ടായിരുന്നില്ല. പാലക്കാട് ചിത്രീകരണം പുരോഗമിക്കുന്ന ഫോറൻസിക്കിലെ മറ്റൊരു നായിക റെബ മോണിക്ക ജോണാണ്.
ചേർത്തലയിൽ ചിത്രീകരണം പൂർത്തിയാകുന്ന ഉപചാരപൂർവം ഗുണ്ട ജയനാണ് സൈജു അഭിനയിക്കുന്ന മറ്റൊരു ചിത്രം. സിജു വിൽസണോടൊപ്പം മുഴുനീള വേഷത്തിലാണ് സൈജു കുറുപ്പ് ഇൗ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.