ശിവക്ഷേത്രങ്ങളിൽ അർച്ചനയ്ക്ക് ഉപയോഗിക്കുന്ന കൂവളത്തില അമൂല്യമായ ആരോഗ്യഗുണങ്ങളുള്ളതാണ്. രാവിലെ വെറുംവയറ്റിൽ അഞ്ച് കൂവളത്തില കഴിക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവു കുറച്ച് പ്രമേഹം നിയന്ത്രിക്കാം. പ്രമേഹ സാദ്ധ്യതയുള്ളവർക്ക് രോഗത്തെ പ്രതിരോധിക്കാനും സഹായിക്കും. ഇല കഴിച്ച് അരമണിക്കൂറിന് ശേഷമേ ഭക്ഷണം കഴിക്കാവൂ. മികച്ച രോഗപ്രതിരോധശേഷി നേടാൻ നിത്യവും കൂവളത്തില കഴിച്ചാൽ മതി.
കൂവളത്തിലയും കുടങ്ങലിന്റെ ഇലയും ചേർത്തരച്ച് കഴിക്കുന്നത് ബുദ്ധിവികാസത്തിന് സഹായിക്കും. കൂവളത്തില അരച്ച് പുരട്ടുന്നത് ത്വക് രോഗങ്ങൾക്കും മികച്ച പ്രതിവിധിയാണ്. ഇതിലെ ഫിനോളിക് ഘടകങ്ങൾ ആന്റിഓക്സിഡന്റായി പ്രവർത്തിക്കുന്നു. ഇലയുടെ നീരെടുത്ത് എണ്ണ കാച്ചി തേയ്ക്കുന്നത് മുടി വളരാനും അകാലനര ഒഴിവാക്കാനും സഹായിക്കും. ദഹനപ്രശ്നങ്ങൾ, അൾസർ എന്നിവയ്ക്ക് മികച്ച പ്രതിവിധിയാണ്. കൂവളത്തില വിറ്റാമിൻ സി സമ്പുഷ്ടമാണ്. രക്തത്തിലെ കൊളസ്ട്രോൾ തോതു കുറച്ച് ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിന് പുറമേ ഹൃദയാഘാതവും തടയും. ആസ്ത്മ, ജലദോഷം എന്നിവയ്ക്കും പ്രതിവിധിയാണ് കൂവളത്തില.