ജലം അമൂല്യമാണ് ഒരു തുള്ളി പോലും പാഴാക്കരുതെന്ന് നമ്മൾ പറയാറുണ്ട്. എന്നാൽ അത് പറച്ചിലിൽ മാത്രം ഒതുങ്ങുന്ന കാഴ്‌ചയായി പൊതുവെ കാണാറുമുണ്ട്. ഇപ്പോഴിതാ, ഉപയോഗശൂന്യമായ വെള്ളത്തിൽ നിന്ന് ബീയർ ഉൽപാദിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കിയിരിക്കുകയാണ് വിദഗ്ദർ. സീവേജ് വാട്ടറിൽ നിന്ന് പലഘട്ടങ്ങളിലായി ശുദ്ധീകരിക്കപ്പെട്ട് ബിയർരൂപത്തിലാക്കുന്ന പദ്ധതി നടപ്പാക്കുന്നത് സ്വീഡനിലാണ്.
മലിനജലത്തെ പലഘട്ടങ്ങളിലാക്കി അരിച്ചും റിവേഴ്‌സ് ഓസ്‌മോസിസ് അടക്കമുള്ള നടപടികൾക്ക് വിധേയമാക്കിയും ശുദ്ധീകരിച്ച ശേഷമാണ് ബീയറാക്കി മാറ്റുന്നത്. പിയു റെസ്‌റ്റ് എന്ന പേരിൽ പുറത്തിറങ്ങുന്ന ബീയറിന്റെ നിർമ്മാതാക്കാൾ പ്രമുഖ ബീയർ കമ്പനിയായ കാൾസ് ബെർഗും ന്യൂ കാർനറി ബ്രൂവറിയും ചേർന്നാണ്. ഐവിഎൽ സ്വീഡിഷ് എൻവയോൺമെന്റൽ റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ടിലെ വിഗദ്‌ദ്ധരും പദ്ധതിക്ക് പിറകിലുണ്ട്. പരീക്ഷണാർത്ഥം ഒന്നരവർഷം മുമ്പ് പുറത്തിറക്കിയ ബീയർ ഇതിനോടകം 6000 ലിറ്റർ വിറ്റഴിഞ്ഞു കഴിഞ്ഞു.