child-abuse

മേപ്പാടി: വയനാട്ടിൽ 11 വയസുകാരിയെ അച്ഛൻ മദ്യം നൽകി പീഡിപ്പിച്ചു. വയനാട് മേപ്പാടിയിലാണ് സംഭവം. അച്ഛനടക്കം നിരവധി പേർ കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ മേപ്പാടി പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു. അച്ഛനോടൊപ്പം കുട്ടിയുടെ അമ്മയേയും പ്രതി ചേർക്കുമെന്നാണ് സൂചന.

വീട്ടിലെ സാഹചര്യം കണക്കിലെടുത്ത് കുട്ടിയെ മാറ്റി താമസിപ്പിക്കണം എന്ന് രണ്ട് വർഷം മുൻപ് ചൈൽഡ് ലൈൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബാലക്ഷേമ സമിതി (സി.ഡബ്ല്യു.സി) ഇത് ഗൗരവമായി എടുത്തില്ല എന്ന് ആക്ഷേപമുണ്ട്. നിലവിൽ ചൈൽഡ് ലൈൻ പ്രവർത്തകരുടെ സംരക്ഷണയിലാണ് കുട്ടിയുള്ളത്.