gatabaya-rajapakse

ശ്രീല​ങ്ക​യുടെ ഭരണം രാജ​പക്‌സെ കുടും​ബ​ത്തിന്റെ കൈക​ളി​ലെ​ത്തി​ച്ചേർന്ന ശേഷം, പ്രസി​ഡന്റ് ഗോ​താ​ബയ നടത്തുന്ന ആദ്യ വിദേശ സന്ദർശ​ന​ത്തി​നാണ് ഇന്ന് ഡൽഹി​യിൽ തുടക്കമാവുന്നത്. പ്രസി​ഡന്റ് സ്ഥാനമേറ്റയുടൻ അദ്ദേ​ഹത്തെ സന്ദർശിച്ച വിദേ​ശ​കാര്യമന്ത്രി എസ്.​ജയശങ്ക​റിന്റെ ക്ഷണം സ്വീക​രി​ച്ചുള്ളതാണ് ഈ ഇന്ത്യാ സന്ദർശനം.

പ്രധാ​ന​മ​ന്ത്രി​യാ​യി​രുന്ന റെനിൽ വിക്ര​മ​സിംഗെ, രാജി​വ​ച്ച​തി​നെ​ത്തു​ടർന്ന് ശ്രീല​ങ്ക​യുടെ ഇട​ക്കാല പ്രധാ​ന​മ​ന്ത്രി​യായി അധി​കാ​ര​മേറ്റ ഗോ​താ​ബ​യ​യുടെ ജ്യേഷ്ഠസഹോ​ദ​ര​നായ മഹീന്ദ രാജ​പക്‌സെ പ്രസി​ഡന്റും ഗോ​താ​ബ​യ​ പ്രതി​രോധ സെക്ര​ട്ട​റി​യു​മായിരുന്ന കാല​യ​ള​വിൽ ചൈന​യോടായിരുന്നു ആഭി​മുഖ്യം. അന്ന് ശ്രീല​ങ്ക​യിലെ വൻവിക​സന പദ്ധതികളിലെ പങ്കാളി ചൈന​യാ​യി​രുന്നു. ഇന്ത്യ​യുടെ താത്‌പര്യം അവ​ഗ​ണിച്ചുകൊണ്ട് ചൈന​യുടെ പട​​ക്ക​പ്പ​ലു​കൾക്കും, മുങ്ങി​ക്കപ്പ​ലിനും കൊ​ളം​ബോ തുറ​മുഖം 2014​-ൽ തുറന്ന് കൊ​ടു​ത്തത് വിവാ​ദ​മാ​യി​രു​ന്നു. ഇന്ത്യ​യുടെ സുര​ക്ഷയ്ക്ക് വെല്ലു​വി​ളി​യായ ഈ നട​പ​ടി​കളാണ് ഇന്ത്യാ- ശ്രീലങ്കാ ബന്ധത്തിൽ വിള്ളലുണ്ടാക്കിയത്.


പ്രസി​ഡന്റായ ശേഷം ഗോ​താ​ബയ പ്രഖ്യാ​പി​ച്ചത് ഒരു ശാക്തി​ക​ചേ​രി​യു​ടെയും ഭാഗ​മാ​കാതെ ഇന്ത്യ​യു​മായും ചൈന​യു​മായും നല്ല ബന്ധം സ്ഥാപി​ക്കു​മെ​ന്നാ​ണ്. ഇന്ത്യ, ബന്ധുവും, ചൈന വാണിജ്യപങ്കാ​ളി​യുമാ​ണെന്നും വിശേ​ഷിപ്പി​ച്ചു. നയ​ത്തിൽ മാറ്റം വരു​ത്തു​മെന്ന സൂച​ന​യാണിത് പ്രക​ട​മാക്കുന്ന​ത്.

മഹീന്ദ രാജ​പക്‌സെ​യുടെ ഭര​ണ​കാ​ല​ത്ത് വൻകിട പദ്ധ​തി​കൾക്കായി ചൈന​യിൽ നിന്നും സ്വീക​രിച്ച സാമ്പ​ത്തിക സഹായം ഇന്ന് ശ്രീല​ങ്കയ്‌ക്ക് ബാദ്ധ്യ​ത​യാ​വു​ക​യാ​ണ്. ചൈന​യിൽ നിന്നും ഏക​ദേശം 2.5 ലക്ഷം കോ​ടി​രൂ​പ​യാണ് കടം വാങ്ങി​യ​ത്. പണം മടക്കി നൽകാനാകാത്ത സാഹ​ച​ര്യ​ത്തി​ലാണ് സിരി​സേന സർക്കാ​രിന് ശ്രീലങ്ക​യു​ടെ ഹമ്പൻടോട്ട വിമാ​ന​ത്താ​വ​ളവും തുറ​മു​ഖവും 99 വർഷ​ത്തേക്ക് ചൈനയ്ക്ക് പാട്ട​ത്തിന് നൽകേണ്ടി വന്ന​ത്. ചൈനയെ മാത്രം ആശ്ര​യിച്ചുള്ള സാമ്പ​ത്തിക വിക​സനം ശ്രീല​ങ്കയ്‌ക്ക് ഗുണകരമാവില്ലെന്ന് മനസി​ലാ​ക്കി​യതു കൊണ്ട് കൂടി​യാ​കാം, നയ​സ​മീ​പ​ന​ങ്ങ​ളിൽ മാറ്റ​മു​ണ്ടാ​കു​മെന്ന സൂച​ന, ഗോ​താബയ നൽകി​യ​ത്.


സഹ​ക​ര​ണം​ വ്യാപി​പ്പി​ക്കും
ഇന്ത്യ​യുടെ സഹായം ആവ​ശ്യ​മുള്ള മറ്റൊരു മേഖല തമിഴ് വംശ​ജ​രു​മായി ബന്ധ​പ്പെ​ട്ടാ​ണ്. ശ്രീല​ങ്ക​യിൽ 12.6 ശത​മാനം തമിഴ് വംശ​ജ​രാ​ണ്. മഹീ​ന്ദ രാജ​പക്‌സെ പ്രസി​ഡന്റും ഗോ​താ​ബയ പ്രതി​രോധ സെക്ര​ട്ട​റി​യു​മാ​യി​രുന്ന 2009 ലായിരുന്നു പ്രഭാ​ക​രന്റെ നേതൃ​ത്വ​ത്തിൽ എൽ.​ടി.​ടി.ഇ തുട​ങ്ങിയ ആഭ്യ​ന്തര കലാപം അടി​ച്ച​മർത്തി​യ​ത്. ആഭ്യന്ത​ര​യു​ദ്ധ​ത്തിന്റെ അന്തി​മ​ഘ​ട്ട​ത്തിൽ 40000 ഓളം തമി​ഴ​രെയാണ് ശ്രീലങ്കയുടെ സൈനി​ക​ർ കൊ​ന്നൊ​ടു​ക്കി​യത്. പ്രമു​ഖരടക്കം നിര​വധി തമിഴ് വംശ​ജർ കാണാ​താ​യ​വ​രുടെ ലിസ്റ്റി​ലാ​ണ്. പലരേയും സൈനി​കർ തന്നെ ക്രൂര​മായി കൊ​ല​പ്പെ​ടുത്തി. അതിന് പിന്തു​ണ നൽകി​യത് രാജ​പക്‌സെ സഹോ​ദ​ര​ന്മാ​രായിരു​ന്നു. ഇക്കാ​ര്യ​ങ്ങ​ളൊക്കെ ഐക്യ​രാഷ്ട്രസഭ​യുടെ നേതൃ​ത്വ​ത്തി​ലുള്ള മനു​ഷ്യാ​വ​കാശ കമ്മിഷന്റെ അന്വേ​ഷ​ണ​ത്തി​ലാ​ണ്. പൊ​റു​ക്കാ​നാ​വാത്ത നൊ​മ്പരം പേറിനട​ക്കുന്ന തമിഴ്‌വംശ​ജർക്ക് രാജ​പക്‌സെ സഹോ​ദ​ര​ന്മാ​രുടെ നേതൃ​ത്വ​ത്തിൽ നടന്ന അടി​ച്ച​മർത്തലു​കൾ മറ​ക്കാനാവില്ല. ഇക്കാ​ര​ണ​ങ്ങ​ളാൽ തമിഴ്‌വംശ​ജർ ഒന്ന​ടങ്കം രാജപക്‌സെ കുടും​ബ​ത്തി​നെ​തി​രായി. സിംഹള തീവ്ര​വാ​ദി​കൾ മുസ്ലീം ന്യൂന​പ​ക്ഷ​ങ്ങൾക്കെ​തിരെ തിരി​ഞ്ഞ​പ്പോൾ മുസ്ലീംസമു​ദാ​യ​ത്തിലെ ഒരു വിഭാഗം ഐസിസ് പോ​ലുള്ള തീവ്ര​വാ​ദി​ ഗ്രൂ​പ്പു​ക​ളു​മായി ബന്ധ​പ്പെട്ട് പ്രവർത്തിച്ചു. ഈസ്റ്റർ ദിന​ത്തിൽ നടന്ന ബോം​ബാ​ക്ര​മ​ണ​ങ്ങൾ ആസൂ​ത്രണം ചെയ്തത് ഐസി​സാ​യി​രുന്നു. ഈ സംഭവ പര​മ്പ​ര​കൾ തമി​ഴ്-​മുസ്ലീം ജന​വി​ഭാ​ഗ​ങ്ങളെ രാജ​പക്‌സെമാർക്കെ​തിരെ തിരിച്ചു. യുദ്ധാന​ന്തരവും തമി​ഴ്-​മുസ്ലീം ന്യൂന​പ​ക്ഷ​ങ്ങ​ളുടെ ക്ഷേമ​ത്തിനും പുനര​​ധി​വാ​സ​ത്തിനും രാജ​പക്‌സെ സഹോ​ദ​ര​ന്മാർ ഒന്നും ചെയ്തി​ല്ല. ഇക്കാ​ര​ണ​ങ്ങ​ളാൽ തമിഴ് വംശ​ജരും കിഴ​ക്കൻ ശ്രീല​ങ്ക​യിലെ മുസ്ലീം ന്യൂന​പ​ക്ഷവും തിര​ഞ്ഞെ​ടു​പ്പിൽ ഗോ​താ​ബ​യുടെ എതിർ സ്ഥാ​നാർത്ഥി​യാ​യി​രുന്ന സജിത് പ്രേമ​ദാ​സ​യ്ക്കാണ് വോട്ടുചെയ്തത്. അവ​രുടെ ഹൃദ​യ​ത്തി​ലു​ണ്ടായ മുറിവുണ​ക്കാനുള്ള നട​പടി ഗോ​താ​ബയ്ക്ക് ഇനി എടു​ക്കാ​തി​രി​ക്കാനാവില്ല.

തമിഴ്‌‌വംശ​ജ​രിൽ ഭൂരി​പ​ക്ഷവും ഇന്ത്യ​യിലെ തമി​ഴ​രു​മായി സാംസ്‌കാ​രിക ബന്ധം പുലർത്തു​ന്ന​വ​രാ​ണ്. വട​ക്ക് - കിഴ​ക്കൻ പ്രവിശ്യ​ക​ളിൽ തിങ്ങിപ്പാർക്കുന്ന തമിഴ് - മുസ്ലീം ന്യൂന​പ​ക്ഷ​ങ്ങളെ ഉൾക്കൊണ്ടു മാത്രമേ ശ്രീല​ങ്ക​യ്‌ക്ക് മുന്നോട്ടു പോ​കാനാകൂ. ഇക്കാര്യ​ത്തിൽ ശ്രീല​ങ്കയ്‌ക്ക് സഹായം നൽകാൻ ഇന്ത്യയ്‌ക്കാകും. പ്രധാ​ന​മന്ത്രി മോദിയും മന്ത്രി​മാ​രു​മാ​യുള്ള ചർച്ച​ക​ളിൽ ഇതൊക്കെ വിഷ​യ​മാ​കും.

സഹ​ക​ര​ണ​ത്തിന്റെ മറ്റൊരു മേഖല സാമ്പ​ത്തികമാണ്. ശ്രീല​ങ്ക​യുടെ ഏറ്റവും വലിയ വാണിജ്യപങ്കാളി ഇന്ത്യയാ​ണ്. റെയിൽവേ,​ പ്ര​കൃ​തി​വാ​തക, ഔഷ​ധ, സിമന്റ്, ഇരു​മ്പു​രു​ക്ക്, വാഹന മേഖ​ല​ക​ളി​ലൊക്കെ സഹ​ക​രണം വ്യാപി​പ്പി​ക്കു​ന്ന​ത് ഇരുരാജ്യ​ങ്ങ​ളു​ടെയും സാമ്പ​ത്തിക മേഖ​ലയ്‌ക്ക് ഊർജം നൽകും. ഇന്ത്യ​യിൽ നിന്നു​മുള്ള വിനോദസഞ്ചാ​രി​ക​ളാണ് ശ്രീലങ്ക സന്ദർശി​ക്കു​ന്ന​വ​രിൽ ഒന്നാംസ്ഥാനത്ത് . ഗണ്യ​മായ വിദേശവരുമാ​ന​മാണ് ഈ ഇന​ത്തിൽ ലഭി​ക്കു​ന്നത്. ഇന്ത്യ​യു​മാ​യുള്ള ബന്ധം വ്യാപി​പ്പി​ക്കു​ന്ന​തി​നുള്ള ചർച്ച​കൾക്ക് തുടക്കം കുറിയ്‌ക്കാൻ ഗോ​താ​ബ​യുടെ സന്ദർശനം വഴി​തെ​ളി​ക്കും.

ഫോൺ : 9847173177