kaumudy-news-headline

1. നാഥൂറാം വിനായക് ഗോഡ്‌സെയെ വാഴ്ത്തിയ പ്രഗ്യാസിംഗ് ഠാക്കൂറിന് എതിരെ നടപടി. പ്രഗ്യാ സിംഗിനെ പാര്‍ലമെന്റിന്റെ പ്രതിരോധ കാര്യ സമിതിയില്‍ നിന്ന് നീക്കും. ഗോഡ്‌സെ ദേശ സ്‌നേഹി എന്ന പ്രജ്ഞയുടെ പ്രസ്താവനയെ അപലപിച്ച് ബി.ജെ.പി. ഈ സമ്മേളനത്തില്‍ ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുപ്പിക്കില്ല. ഇത്തരം തത്വ ശാസ്ത്രങ്ങളെ ബി.ജെ.പി അംഗീകരിക്കുന്നില്ല എന്ന് ജെ.പി. നദ്ദ


2. ബി.ജെ.പി എം.പിയും മലേഗാവ് സ്‌ഫോടന കേസിലെ പ്രതിയുമായ പ്രജ്ഞസിംഗ് ഠാക്കൂറിനെ പ്രതിരോധ കാര്യ പാര്‍ലമെന്ററി സമിതിയില്‍ ഉള്‍പ്പെടുത്തിയത് വിവാദം ആയിരുന്നു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിലുള്ള 21 അംഗ സമിതിയിലാണ് പ്രജ്ഞയെ ഉള്‍പ്പെടുത്തിയത്. പ്രതിപക്ഷ നിരയിലെ നേതാക്കളായ ശരദ് പവാറും ഫറൂഖ് അബ്ദുല്ലയും സമിതിയില്‍ അംഗങ്ങളാണ്. 2008-ല്‍ നടന്ന മലേഗാവ് സ്‌ഫോടന കേസിലെ മുഖ്യപ്രതി ആയ പ്രജ്ഞ ഭോപ്പാലില്‍ മുന്‍ മുഖ്യമന്ത്രി ദിഗ്വിജയ് സിംഗിനെ പരാജയ പെടുത്തിയാണ് ലോക്സഭയില്‍ എത്തിയത്.
3. വണ്ടാര്‍ വിദ്യാധിരാജ കൂളില്‍ അപകടകരം ആയ രീതിയില്‍ അഭ്യാസ പ്രകടനം നടത്തിയ ബസ് പിടിച്ച് എടുത്തു. ഡ്രൈവര്‍ സജ്ഞുവിന്റെ ലൈസന്‍സും മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. ഇന്നലെ ഉച്ചയോടെ ആയിരുന്നു സംഭവം. ടൂറിസ്റ്റ് ബസ് വാടകയ്ക്ക് എടുത്താണ് സ്‌കൂള്‍ വളപ്പില്‍ അഭ്യാസ പ്രകടനം നടത്തിയത്. വിനോദയാത്ര പുറപ്പെടുന്നതിന് മുന്നോടി ആയിട്ട് ആയിരുന്നു പരിധിവിട്ട ആഘോഷം. പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ വിനോദ യാത്രയും ആയി ബന്ധപ്പെട്ട് സ്‌കൂളില്‍ എത്തിച്ച ടൂറിസ്റ്റ് ബസാണ് അമിത വേഗത്തില്‍ സ്‌കൂള്‍ മൈതാനത്ത് കൂടി ഓടിച്ചത്. നാട്ടുക്കാരും രക്ഷിതാക്കളും അദ്ധ്യാപകരും നോക്കി നില്‍ക്കേ ആയിരുന്നു അഭ്യാസ പ്രകടനം. അതിനിടെ കൊല്ലം അഞ്ചലില്‍ വിനോദയാത്രക്ക് മുമ്പ് അഭ്യാസ പ്രകടനം നടത്തിയ ബസിന്റെ ദ്യശ്യങ്ങളും പുറത്ത്. ടൂറിസ്റ്റ് ബസില്‍ നടത്തിയ അഭ്യാസ പ്രകടനത്തിന്റെ ദൃശ്യങ്ങളാണ് പുറത്ത് ആയത്. ഈസ്റ്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് അഭ്യാസ പ്രകടനം നടന്നത്. വിദ്യാര്‍ത്ഥികളെ മധ്യത്തില്‍ നിറുത്തിയാണ് അഭ്യാസ പ്രകടനം നടന്നത്.
4. ഐ.എന്‍.എക്സ് മീഡിയ എന്‍ഫോഴ്സ്‌മെന്റ് കേസില്‍ പി. ചിദംബരത്തിന്റെ ജാമ്യ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്നും വാദം കേള്‍ക്കും. ഇന്നലെ ചിദംബരത്തിന്റെ വാദം പൂര്‍ത്തി ആയിരുന്നു. ഇന്ന് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വാദമാകും കോടതി കേള്‍ക്കുക. കേസില്‍ വിധി പറയുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കാന്‍ ആണ് സാധ്യത. സി.ബി.ഐ , ഇ.ഡി കേസുകളിലായി ഇന്നേക്ക് 100 ദിവസമായി തടവില്‍ കഴിയുക ആണ് മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരം
5. ചിദംബരത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഡിസംബര്‍ 11 വരെ ഇന്നലെ ഡല്‍ഹി പ്രത്യേക കോടതി നീട്ടിയിരുന്നു. അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ 14 ദിവസത്തേക്ക് കൂടി കസ്റ്റഡി നീട്ടണം എന്ന എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ച് ആയിരുന്നു ഡല്‍ഹി പ്രത്യേക കോടതിയുട തീരുമാനം. ഇന്നലെ രാവിലെ ചിദംബരത്തെ തീഹാര്‍ ജയിലിലെത്തി രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കണ്ടിരുന്നു. ചിദംബരത്തിന് എല്ലാ പിന്തുണയും ഇരു നേതാക്കളും ഉറപ്പ് നല്‍കി.
6.വിദ്യാര്‍ഥിനിക്ക് പാമ്പു കടിയേറ്റ വയനാട് ബത്തേരി സര്‍വജന സ്‌കൂള്‍ കെട്ടിടത്തിന് രണ്ട് കോടി രൂപയുടെ ഭരണ അനുമതിയായി. സുല്‍ത്താന്‍ ബത്തേരി നഗരസഭക്കാണ് നിര്‍മ്മാണ ചുമതല. വൈകാതെ പഴയ കെട്ടിടം പൊളിച്ചു നീക്കും. ക്ലാസ് മുറിയില്‍ വച്ച് പാമ്പ് കടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷെഹല ഷെറിന്‍ മരിച്ച് കൃത്യം ഒരാഴ്ച പിന്നിടുമ്പോള്‍ ആണ് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ രണ്ട് കോടി രൂപയുടെ ഭരണ അനുമതി ലഭിക്കുന്നത്. രണ്ടു നിലകളിലായി 10 ക്ലാസ് മുറികളും 20 ശുചി മുറികളും ഉള്‍കൊള്ളുന്നത് ആയിരിക്കും പുതിയ കെട്ടിടം.
7. കഴിഞ്ഞ ശനിയാഴ്ച്ച മന്ത്രി പ്രഫ. സി രവീന്ദ്രനാഥ് ഷഹലയുടെ വീട് സന്ദര്‍ശിച്ച ശേഷം വിദ്യാഭ്യാസ വകുപ്പ് രണ്ട് കോടി രൂപ സര്‍വ്വജന സ്‌കൂളിന് നല്‍കുമെന്ന് അറിയിച്ചിരുന്നു. കിഫ്ബി മുഖേന ഒരു കോടി രൂപ നേരത്തയും സ്‌കൂളിന് അനുവദിച്ചിരുന്നു. കുട്ടിക്ക് പാമ്പു കടിയേല്‍ക്കാന്‍ ഇടയായ ക്ലാസ് ഉള്‍പ്പെടുന്ന പഴയ യു.പി. കെട്ടിടവും, തൊട്ടടുത്ത വിള്ളലുകള്‍ രൂപപ്പെട്ട സ്റ്റേജും വൈകാതെ പൊളിച്ചു നീക്കും. 30 വര്‍ഷത്തിലധികം പഴക്കമുള്ള ഉള്ള ഈ കെട്ടിടത്തിന്റെ തറയില്‍ രൂപപ്പെട്ട മാളത്തില്‍ നിന്നാണ് ഷഹല ഷെറിന് പാമ്പുകടിയേറ്റത്. സ്‌കുള്‍ കെട്ടിടങ്ങള്‍ക്ക് കഴിഞ്ഞ ബഡ്ജറ്റില്‍ നീക്കിവച്ച തുകയില്‍ നിന്നാണ് വിദ്യാഭ്യാസ വകുപ്പ് പുതിയ കെട്ടിടം നിര്‍മിക്കുക.
8. കൗമാര കളിയാട്ടത്തിന് കാഞ്ഞങ്ങാട്ട് അരങ്ങുണര്‍ന്നു. രാവിലെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തതോടെ മത്സരങ്ങള്‍ക്ക് തുടക്കമായി. മുഖ്യ അതിഥിയായി സിനിമ താരം ജയ സൂര്യയും ചടങ്ങിന് എത്തി. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍, വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്., തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി, രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി മറ്റ് ജനപ്രതിനിധികളും ചടങ്ങില്‍ സന്നിഹിതര്‍ ആയിരുന്നു. മത്സര ബുദ്ധിക്ക് അതീതമായി കലകളെ സ്‌നേഹിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണം എന്ന് നടന്‍ ജയസൂര്യ പറഞ്ഞു
9. 28 വേദികളിലും മത്സരം പുരോഗമിക്കുക ആണ്. 239ഇനങ്ങളിലായി പതിനായിരത്തോളം വിദ്യാര്‍ഥികളാണ് കലോത്സവത്തില്‍ മാറ്റുരക്കുന്നത്. മോഹിനിയാട്ടം, കുച്ചിപ്പുടി, സംഘ നൃത്തം, ചവിട്ടു നാടകം, കോല്‍കളി തുടങ്ങിയ ജനപ്രിയ ഇനങ്ങള്‍ വിവിധ വേദികളില്‍ ആയി പുരോഗമിക്കുക ആണ്. 28 വര്‍ഷത്തിനു ശേഷമെത്തുന്ന കലോത്സവത്തെ വരവേല്‍ക്കാന്‍ കാസര്‍കോട് എല്ലാ അര്‍ത്ഥത്തിലും സജ്ജമായിട്ടുണ്ട്. മത്സര വേദികളില്‍ കാണികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കൊച്ചി- മംഗലപുരം ദേശീയപാതയ്ക്ക് സമീപമുള്ള പ്രധാന വേദിയിലേക്കും സമീപങ്ങളിലേക്കും ഉള്ള റോഡുകളില്‍ ഗതാഗത കുരുക്ക് രൂക്ഷമാണ്