കാറിന്റെ സെന്റർ മിററിന് കീഴിലുള്ള ഒരു ചെറിയ ബട്ടൺ പോലുള്ള വസ്തു പലരുടെയും ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകണം. എന്നാൽ ഈ ബട്ടൺ എന്തിനുള്ളതാണെന്നോ അതിന്റെ ഉപയോഗമോ പലർക്കും അറിയാൻ ഇടയില്ല. എന്നാൽ ഇതിന്റെ യഥാർത്ഥ ഉപയോഗം പങ്കുവച്ചുകൊണ്ട് ഹക്കിം വിരിപ്പാടത്ത് എന്നയാൾ ആൾ ഡ്രൈവേഴ്സ് ചങ്ക് ബ്രദേഴ്‌സ് എന്ന ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത കുറിപ്പ് കാറോടിക്കുന്നവർക്ക് പുതിയ അറിവ് നൽകുന്നതാണ്. രാത്രി വാഹനം ഓടിക്കുമ്പോൾ പിറകെ വരുന്ന വാഹനത്തിന്റെ ലൈറ്റ് കണ്ണിൽ തട്ടത്തെ ഇരിക്കാൻ പലരും സെന്റർ മിറർ തിരിച്ച് വയ്ക്കുകയാണ് പതിവ്. എന്നാൽ ഈ ബട്ടൺ ഉണ്ടെങ്കിൽ അതിന്റെ അങ്ങനെ ചെയ്യണ്ട ആവശ്യമില്ല എന്നാണ് ഹക്കിം പറയുന്നത്. ഈ ബട്ടൺ ഒന്ന് പൊക്കിയാൽ മാത്രം മതി. പിറകിൽ നിന്നും വരുന്ന വാഹനത്തിന്റെ ലൈറ്റ് ഡ്രൈവറുടെ മുഖത്തേക്ക് അടിക്കുകയില്ല.
ഹക്കിം വിരിപ്പാടത്തിന്റെ പോസ്റ്റ് വായിക്കാം:
'ഈ ഫോട്ടോയിൽ കാണുന്നത് കാറിന്റെ സെന്റെർ mirror ആണ്. രാത്രി വണ്ടി ഓടിക്കുന്ന ഒട്ടു മിക്ക ആളുകൾക്കും അറിയാത്ത ഒരു കാര്യം ഉണ്ട് ഇതിൽ. പുറകിൽ വരുന്ന വാഹനത്തിന്റെ ലൈറ്റിന്റെ വെളിച്ചം കണ്ണിൽ തട്ടാതിരിക്കാൻ ഈ mirror തിരിച്ചു വക്കാറാണ് പതിവ്. ഈ മാർക്ക് ചെയ്ത ഭാഗത്തു കാണുന്ന സാധനം ഒന്നു പൊക്കിയാൽ മതി. പിന്നെ പുറകിൽ വരുന്ന വണ്ടിയുടെ വെളിച്ചം നമുക്ക് ശല്യവുമാവില്ല, mirror നോക്കി വണ്ടി ഓടിക്കാനും സാധിക്കും.
# #കാത്തിരിക്കുന്ന മിഴികൾ നനയാതിരിക്കട്ടെ.'